India

മണിപ്പുർ വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത; ബിജെപി പാർലമെന്ററി പാർട്ടിയോഗം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പുരോഗമിക്കുന്നു; കൂടുതൽ പ്രതിപക്ഷാംഗങ്ങൾക്ക് നേരെ അച്ചടക്ക നടപടിക്ക് സാധ്യത

ദില്ലി: മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്താൻ സാധ്യത. വിഷയത്തിൽ പാർലമെന്റിൽ സർക്കാർ ചർച്ചക്ക് തയ്യാറണെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയെ അറിയിച്ചിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്നു. ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം ഇന്നും തുടരും. അതേസമയം ബിജെപി പാർലമെന്ററി പാർട്ടി യോഗം പുരോഗമിക്കുന്നു. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

നടുത്തളത്തിലിറങ്ങി സഭാനടപടികൾ തടസ്സപ്പെടുത്തിയ ആം ആദ്‌മി പാർട്ടി അംഗത്തിനെതിരെ ഇന്നലെ രാജ്യസഭാദ്ധ്യക്ഷൻ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സഭാ നടപടികൾക്ക് തടസ്സം നിന്നാൽ കൂടുതൽ എം പി മാർക്കെതിരെ നടപടിയുണ്ടാകാനുള്ള സാധ്യതയുണ്ട്. സുപ്രധാനമായ 31 ബില്ലുകളാണ് ഇത്തവണ പാസാക്കാനുള്ളത്. അതുകൊണ്ടുതന്നെ നിയമനിർമ്മാണങ്ങൾ തടസപ്പെടുത്തുക എന്ന അജണ്ടയുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതെന്ന് ബിജെപി ആരോപിക്കുന്നു.ഇന്നലെയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരുന്നു.

വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാര്‍ലമെന്റ് നടകീയ രംഗങ്ങള്‍ക്ക് ആണ് സാക്ഷ്യം വഹിച്ചത്. സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നേ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ആരംഭിച്ചിരുന്നു. പശ്ചിമ ബംഗാള്‍- രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ ആയിരുന്നു ഭരണ പക്ഷത്തിന്റെ വിഷയം. പ്രതിപക്ഷമാകട്ടെ മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്താണ് പ്രതിഷേധിച്ചത്.

Kumar Samyogee

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

5 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

6 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

7 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

7 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

8 hours ago