കൊച്ചി: സിഐടിയു നേതാവ് നിരന്തരമായി ലൈംഗീക ചുവയോടെ സംസാരിച്ചുവെന്നും ലൈംഗീക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നും വഴങ്ങാത്തതിനാൽ തൊഴിൽ പീഡനം തുടർന്നെന്നും പരാതി. സിഐടിയു നേതാവ് സി എം തോമസിന് എതിരെയാണ് പരാതി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരിയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ സിപിഎം ഇയാളെ സംരക്ഷിക്കുകയാണെന്നും നടപടികൾ സ്വീകരിക്കുന്നില്ലെന്നും ജീവനക്കാരി ആരോപിക്കുന്നു.
നേതാവ് കീഴ് ജീവനക്കാരിയായ തന്നോട് പക മനസ്സിൽ വച്ച് പെരുമാറിയെന്നും അസൗകര്യമുണ്ടാക്കുന്ന രീതിയിൽ തന്റെ ഷിഫ്റ്റ് ക്രമീകരിച്ചുവെന്നും ജീവനക്കാരി പറയുന്നു. എന്ന് വഴങ്ങുന്നുവോ എന്നുവരെ തൊഴിൽ പീഡനം തുടരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
മാനസിക പീഡനം പരിധിവിട്ടതോടെ സഹികെട്ട് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. രക്ത സമ്മർദ്ദത്തിനുള്ള അമ്പതോളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ കൃത്യസമയത്ത് ചികിത്സ ലഭിച്ച യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കഴിഞ്ഞ ജനുവരി 30 നാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പി ഡബ്ള്യു എം എസ് എന്ന ഏജൻസിയാണ് വിമാനത്താവളത്തിൽ ലോഡിങ് ആൻഡ് അൺ ലോഡിങ് ജോലികൾ ചെയ്യുന്നത്. ഈ ഏജൻസിയുടെ കീഴിലുള്ള ജീവനക്കാരാണ് ഇരുവരും. പരാതിയെ തുടർന്ന് സി ഐ ടി യു നേതാവിനെ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. ഇയാൾ കാരണം മറ്റൊരു യുവതി നേരത്തെ ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്നും ആരോപണമുണ്ട്.
എന്നാൽ ഇയാൾക്കെതിരെ നിയമ നടപടി വേണമെന്ന ആവശ്യമാണ് ജീവനക്കാരി മുന്നോട്ട് വയ്ക്കുന്നത്. റൂറൽ എസ് പി വൈഭവ് സക്സേനയ്ക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം വിഷയത്തിൽ ഇടപെട്ടതായാണ് സൂചന.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…