SFI activists' anticipatory bail plea rejected in case of thrashing of differently-abled student
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഒന്നാം പ്രതി അമൽ, രണ്ടാം പ്രതി മിഥുൻ, മൂന്നാം പ്രതി അലൻ, നാലാം പ്രതി വിധു എന്നീ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വിധി.തിരുവനന്തപുരം ആറാം അഡീഷ്ണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ജാമ്യ ഹർജിയിൽ വിധി വരുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിർദ്ദേശിച്ചിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ ബിഎ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയായ മുഹമ്മദ് അനസിനെ ആണ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചത്. പാർട്ടി പതാകകൾ സ്ഥാപിക്കാൻ മതിൽ കയറാൻ പ്രതികൾ അനസിനോട് നിർദ്ദേശിച്ചു, എന്നാൽ അവശത കാരണം അനസ് അതിന് തയ്യാറായില്ല . ഇത് അവരെ പ്രകോപിപ്പിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…