പ്രതീകാത്മക ചിത്രം
തിരുവനന്തപുരം∙ കേരള സർവകലാശാല കലോത്സവത്തിൽ വീണ്ടും എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്ഐ നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ആരോമൽ കലോത്സവത്തിൽ വൊളന്റിയറായി പ്രവർത്തിച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നു. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിലും സംസ്കൃത കോളജിൽ വിദ്യാർത്ഥിയെ മർദിച്ച കേസിലും ഇയാൾ പ്രതിയാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് വിദ്യാർത്ഥി കൂടിയായ ആരോമൽ കോഴ ആരോപണത്തിൽ വിധികർത്താവ് ഷാജി ഉൾപ്പെടെയുള്ളവരെ തടഞ്ഞുവയ്ക്കുമ്പോൾ അവിടെയുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
അതേസമയം കേരള സര്‍വകലാശാല യുവജനോത്സവത്തിലെ കോഴക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റും സൂരജും കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. കേസിലെ ഒന്നാം പ്രതിയും പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മാർഗംകളിയുടെ വിധികർത്താവായിരുന്ന പി.എൻ.ഷാജിയെ (ഷാജി പൂത്തട്ട) എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി ഇരുവരും വെളിപ്പെടുത്തി. കണ്ണൂരിലെ വീട്ടിൽവച്ചാണ് ഷാജി ആത്മഹത്യ ചെയ്തത്. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരു മുറിയിലേക്കു കൊണ്ടുപോയാണ് ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഷാജിയെ മർദ്ദിച്ചതെന്നും ഇവർ പറയുന്നു .
“മർദ്ദിക്കുന്നതിനിടെ, ‘എന്നെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ കുരുക്കരുത്, ജീവിക്കാൻ വഴിയില്ല, ആത്മഹത്യ ചെയ്യും’ എന്ന് ഷാജി പറഞ്ഞിരുന്നു. ‘നീ എന്തെങ്കിലും പോയി കാണിക്ക്’ എന്നാണ് മർദിച്ചവർ മറുപടി പറഞ്ഞത്. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. അഞ്ജു കൃഷ്ണയ്ക്കു പുറമെ വിമൽ വിജയ്, അക്ഷയ്, നന്ദൻ എന്നീ എസ്എഫ്ഐ നേതാക്കളും മർദ്ദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. എസ്എഫ്ഐ പ്രവർത്തകരും തങ്ങളെ മർദ്ദിച്ചിരുന്നു” – ജോമറ്റും സൂരജും പറയുന്നു.
എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി. അതേസമയം കേസിൽ ഇരുവർക്കും ഇന്നലെ ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…