Sabarimala

ശബരിമല തീർത്ഥാടനം: വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വില നിശ്ചയിച്ച് ഉത്തരവിറക്കി പത്തനംതിട്ട കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ; നിരക്ക് ഇങ്ങനെ…

പത്തനംതിട്ട: ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കൽ, ഔട്ടർ പമ്പ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉത്തരവായി. വിലവിവര പട്ടിക തീർഥാടന പാതകളിലെ ഹോട്ടലുകളിൽ ഉപഭോക്താക്കൾക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദർശിപ്പിക്കണം.

വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വില വിവരം

ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കൽ, ജില്ലയിലെ മറ്റ് സ്ഥലങ്ങൾ എന്ന ക്രമത്തിൽ:

ചായ (150 എംഎൽ): 13, 12, 11.

കാപ്പി (150എം.എൽ): 13, 12, 11.

കടുംകാപ്പി/കടുംചായ (150എം.എൽ): 11, 10, 9.

ചായ, കാപ്പി (മധുരം ഇല്ലാത്തത് 150 എം.എൽ): 12, 11, 10.

പരിപ്പുവട (40 ഗ്രാം) : 15, 13, 10. ഉഴുന്നുവട (40 ഗ്രാം) : 15, 13, 10. ബോണ്ട (75 ഗ്രാം) : 15, 13, 10. ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക 50 ഗ്രാം): 15, 13, 10. ബജി (30 ഗ്രാം): 13, 12, 10.

ദോശ ചട്‌നി, സാമ്പാർ ഉൾപ്പെടെ (ഒരെണ്ണം 50 ഗ്രാം) : 13, 12, 10. ഇഡ്ഡലി ചട്‌നി, സാമ്പാർ ഉൾപ്പെടെ (ഒരെണ്ണം 50 ഗ്രാം): 13, 12, 10. ചപ്പാത്തി (ഒരെണ്ണം 40 ഗ്രാം): 14, 13, 10. പൂരി ഒരെണ്ണം മസാല ഉൾപ്പെടെ ( 40 ഗ്രാം): 15, 13, 11.

പൊറോട്ട (ഒരെണ്ണം 50 ഗ്രാം): 15, 13, 10. പാലപ്പം 50 ഗ്രാം: 14, 13, 10. ഇടിയപ്പം 50 ഗ്രാം: 14, 13, 10. നെയ് റോസ്റ്റ് 150 ഗ്രാം: 48, 45, 41. മസാല ദോശ 200 ഗ്രാം: 56, 49, 47. പീസ് കറി 100 ഗ്രാം: 32, 31, 29. കടല കറി 100 ഗ്രാം: 32, 30, 27. കിഴങ്ങ് കറി 100 ഗ്രാം: 31, 29, 27. ഉപ്പുമാവ് 200 ഗ്രാം: 29, 25, 23. ഊണ് പച്ചരി (സാമ്പാർ, മോര്, രസം, പുളിശേരി, തോരൻ, അവിയൽ, അച്ചാർ): 75, 72, 67. ഊണ് പുഴുക്കലരി (സാമ്പാർ, മോര്, രസം, പുളിശേരി, തോരൻ, അവിയൽ, അച്ചാർ): 75, 72, 67. ആന്ധ്രാ ഊണ്: 77, 73, 68. വെജിറ്റബിൾ ബിരിയാണി 350 ഗ്രാം: 75, 72, 67.

കഞ്ഞി (പയർ, അച്ചാർ ഉൾപ്പെടെ 750 മില്ലി): 41, 36, 33. കപ്പ (250 ഗ്രാം): 37, 34, 31. തൈര് സാദം: 54, 50, 47. നാരങ്ങാ സാദം: 51, 48, 46. തൈര് (ഒരു കപ്പ്): 15, 13, 10. വെജിറ്റബിൾ കറി 100 ഗ്രാം: 27, 24, 23. ദാൽ കറി 100 ഗ്രാം: 27, 24, 23. ടൊമാറ്റോ ഫ്രൈ 125 ഗ്രാം: 37, 36, 31. പായസം 75 എം.എൽ: 17, 15, 13. ഒനിയൻ ഊത്തപ്പം 125 ഗ്രാം: 64, 57, 52. ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം: 62, 56, 52.

ലെമൺ ജ്യൂസ് (210എം.എൽ): 21, 21, 21. ആപ്പിൾ ജ്യൂസ് (210എം.എൽ): 54, 53, 52.

ഓറഞ്ച് ജ്യൂസ് (210എം.എൽ): 54, 48, 47. പൈനാപ്പിൾ ജ്യൂസ് (210എം.എൽ): 54, 48, 41.

ഗ്രേപ്‌സ് ജ്യൂസ് (210എം.എൽ): 54, 48, 41. തണ്ണിമത്തൻ ജ്യൂസ് (210എം.എൽ): 43, 32, 31.

കരിക്ക് : 43, 37, 36. ലെമൺ സോഡ( 210 എം.എൽ): 24, 21, 21.

admin

Recent Posts

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

10 mins ago

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

1 hour ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

1 hour ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

1 hour ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

2 hours ago