കൊച്ചി: ശബരിമല മേല്‍ശാന്തിമാര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുറപ്പെടാ ശാന്തിമാര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിച്ച് നല്‍കാന്‍ വ്യവസ്ഥയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക എന്നത് മൗലികാവകാശമല്ല, മറിച്ച് വ്യവസ്ഥകളാല്‍ നിയന്ത്രിക്കപ്പെടുന്ന ചട്ടപ്രകാരമുള്ള അവകാശമാണതെന്നും കമ്മീഷന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.
ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാര്‍ പുറപ്പെടാ ശാന്തിമാര്‍ക്ക് വേണ്ടി ക്ഷത്രീയ ക്ഷേമ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മേല്‍ശാന്തിമാരോട് വിവേചനം കാണിച്ചിട്ടില്ലെന്നും തപാല്‍ വോട്ട് അനുവദിക്കാവുന്ന വിഭാഗങ്ങളില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു .
അതേസമയം ഗുജറാത്തിലെ ഗിര്‍ വനത്തില്‍ ക്ഷേത്ര പുരോഹിതര്‍ക്കു വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം സൗകര്യം അനുവദിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പോളിങ് സ്റ്റേഷനുകള്‍ അനുവദിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളുണ്ട്.വ്യക്തികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള പോളിങ് സ്റ്റേഷനുകളില്‍ വോട്ട് രേഖപ്പെടുത്തണം എന്നാണു നിയമത്തില്‍ പറയുന്നത് എന്നും കമ്മിഷന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിശദമായ വാദം മെയ് അവസാനം ഹൈക്കോടതി പരിഗണിക്കും.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…