Categories: International

മകള്‍ ഹിന്ദു ആചാരം അനുകരിച്ചു; അഫ്രീദി ടിവി തല്ലിപ്പൊളിച്ചു, ഇതാണോ പാകിസ്ഥാനിലെ ‘മതേതരത്വ’മെന്ന് സോഷ്യല്‍ മീഡിയ

ലാഹോര്‍: മുന്‍ പാകിസ്ഥാനി ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പണ്ട് നടത്തിയ ഒരു പരാമര്‍ശം വിവാദത്തിലേക്ക്. ഇന്ത്യന്‍ ഹിന്ദി സീരിയലിലെ രംഗം അനുകരിച്ചുകൊണ്ട് തന്റെ മകള്‍ ‘ആരതി’യുഴിഞ്ഞത് കാരണം താന്‍ ടിവി തല്ലിപൊളിച്ചുവെന്ന് അഫ്രീദി ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വിവാദമാകുന്നത്.

ഏറെക്കാലം മുന്‍പ് പുറത്തിറങ്ങിയ അഭിമുഖം ഉള്‍കൊള്ളുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പാകിസ്ഥാനിലെ ‘മതേതരത്വത്തി’ന്റെ യഥാര്‍ത്ഥ അവസ്ഥ ഇങ്ങനെയാണെന്നും അത് കണ്ട് ആള്‍ക്കാര്‍ കൈയടിക്കുകയാണെന്നുമുള്ള അടിക്കുറിപ്പ് നല്‍കിയാണ് പലരും ഈ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഞാന്‍ ഒരിക്കല്‍ ടി.വി തല്ലിപ്പൊളിച്ചിട്ടുണ്ട്. എന്റെ ഭാര്യ കാരണമാണ് അങ്ങനെ ചെയ്തത്. അക്കാലത്ത് സ്റ്റാര്‍ പ്ലസ് ചാനലില്‍ സീരിയലുകള്‍ വരുമായിരുന്നു. അതിന് ഏറെ പ്രചാരവും ഉണ്ടായിരുന്നു. ഞാന്‍ അക്കാലത്ത് ഭാര്യയോട് സ്ഥിരം പറയുമായിരുന്നു, ഇത്തരം സീരിയലുകള്‍ ഒറ്റയ്ക്കാണ് കാണേണ്ടതെന്നും, അതൊരിക്കലും കുട്ടികളെ കാണിക്കരുതെന്നും.

എന്നാല്‍ ഒരിക്കല്‍ ഞാന്‍ റൂമിലേക്ക് വന്നപ്പോള്‍ സ്റ്റാര്‍ പ്ലസിലെ ഒരു സീരിയല്‍ രംഗം കണ്ടുകൊണ്ട് എന്റെ കുട്ടികളിലൊരാള്‍ ‘ആരതി’യുഴിയുന്നതാണ് ഞാന്‍ കണ്ടത്. ഞാന്‍ അവളെ നോക്കിക്കൊണ്ട് ടിവി ചുവരിലടിച്ച് തകര്‍ത്തു.’ ഒരിക്കലെങ്കിലും ഒരു ടിവി തല്ലിപൊളിച്ചിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തോടാണ് അഫ്രീദി ഇങ്ങനെ പ്രതികരിച്ചത്.

തന്റെ സഹയാത്രികനായ ഡാനിഷ് കനേറിയ ഹിന്ദുവായത് കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വിവേചനം നേരിട്ടിരുന്നു എന്ന മുന്‍ പാകിസ്ഥാനി ക്രിക്കറ്റര്‍ ഷോയബ് അഖ്തറിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഈ സംഭവവും വിവാദത്തിലേക്ക് നീങ്ങുന്നത്.

admin

Recent Posts

എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ

കണ്ണൂർ: എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് നാല് സർവീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി…

42 mins ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്; പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികൾ!

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും…

1 hour ago

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

10 hours ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

10 hours ago