ചെന്നൈ: ഇന്നലെ പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പാലക്കാട് നിന്ന് കണ്ടെത്തി. സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയയെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടുകിട്ടിയത്. ഇന്ന് രാവിലെ നാല് മണിയോടെ പാലക്കാട് തിരുവായൂരിൽ നിന്നും 24 മണിക്കൂറിനകം കുട്ടിയെ വീണ്ടെടുക്കുകയായിരുന്നു. ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് വ്യക്തമാക്കി.
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകലില്:ഷംനയുടെ നുണകൾ പൊളിയുകയായിരുന്നു.ഏപ്രിൽ 22 ന് പ്രസവിച്ചു എന്നാണ് ഷംന പറഞ്ഞത് .കുട്ടി ഐസിയു വിലാണെന്ന് ഭർതൃ വീട്ടുകാരെ വിശ്വസിപ്പിച്ചു.ഭർത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ല.നിർണായകമയത് ആശവർക്കറുടെ ഇടപെടലാണ്.പ്രസവ ശേഷം കുഞ്ഞിന്റെ വിവരം തിരക്കിയപ്പോൾ, പല നുണക്കഥകൾ പറഞ്ഞു..സംശയം തോന്നിയപ്പോൾ പോലീസിൽ അറിയിച്ചു..പിടിക്കപ്പെടും എന്നായപ്പോൾ ആണ് ഷംന സഹസത്തിനു മുതിർന്നത്.ഇന്ന് പുലർച്ചെ 2മണിയോടെ പോലിസ് ഷംന, ഭർത്താവ് മണികണ്ഠൻ എന്നിവരെ കൊടുവായൂരില് നിന്ന് കസ്റ്റഡിയിൽ എടുത്തു..ഇവരെ പൊള്ളാച്ചിയിലേക്ക് കൊണ്ട് പോയി. ഇന്ന് രാവിലെ നാല് മണിയോടെ കുട്ടിയെ വീണ്ടെടുത്തതത്.
രണ്ട് സ്ത്രീകൾ ചേർന്ന് പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്നും ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകൾ ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. 2 ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഉടനടി അന്വേഷണം ആരംഭിച്ചു.
അന്വേഷണ സംഘം 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ. പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു. ഒടുവിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ പൊള്ളാച്ചി, പാലക്കാട് പൊലീസിന്റെ സംയുക്ത പരിശോധനയിൽ കൊടുവായൂർ സ്വദേശിനിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഘം തിരികെ പൊള്ളാച്ചിയിലെത്തി ജൂലൈ കുമാരൻ നഗർ സ്വദേശി യൂനിസ്,ഭാര്യ ദിവ്യ ഭാരതി എന്നിവർക്ക് കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു. ഒരാളെ പാലക്കാട് നിന്ന് പിടികൂടിയിട്ടുണ്ട്. രണ്ടാമത്തെയാൾക്കായി അന്വേഷണം തുടരുകയാണ്. തട്ടിക്കൊണ്ടുപോകലിന്റെ കാരണം ഉൾപ്പെടെ അന്വേഷിച്ച് വരികയാണെന്ന് കോയമ്പത്തൂർ എസ്പി ബദ്രി നാരായണൻ വ്യക്തമാക്കി.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…