shanavas-hussain
ദില്ലി: കേന്ദ്രസർക്കാർ ഗോഹത്യയ്‌ക്കെതിരെ ബിൽ പാസാക്കേണ്ടതുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഷാനവാസ് ഹുസൈൻ. താൻ ഒരു ഗോമാതാ ഭക്തനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് ആരും പശുവിനെ കൊല്ലാൻ ധൈര്യപ്പെടില്ലെന്ന് പൂർണ്ണ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവധം നിരോധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ കർപത്രി ജി മഹാരാജിനുള്ള ഏറ്റവും മികച്ച ആദരവ് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. 1966 ൽ ഗോസംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച സന്യാസിമാർക്കും ഗോഭക്തർക്കും ആദരമർപ്പിക്കുന്ന അർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങൾക്ക് ഇന്ത്യയേക്കാൾ മികച്ച സ്ഥലവും ഹിന്ദുക്കളേക്കാൾ മികച്ച സുഹൃത്തും ഉണ്ടാവില്ല. ലോകത്തിൽ 100 കോടി ഹിന്ദുക്കളുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ ഇന്ത്യയെ ഒരു മത രാജ്യമായി പ്രഖ്യാപിക്കുന്നില്ല. ഇതിനുള്ള കാരണം ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളും വസുധൈവ കുടുംബത്തിൽ വിശ്വസിക്കുന്നു. അവർ രാജ്യം വിഭജിച്ച് വർഗീയത പുലർത്തിയിരുന്നെങ്കിൽ ഇന്ത്യ തകർന്ന് തരിപ്പണമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎഎയും മുത്തലാഖ് നിയമവും നടപ്പിലാക്കാനും ഗോവധനിരോധന നിയമം കൊണ്ടുവരാനും മുസ്ലീങ്ങൾ മുൻകൈ എടുത്ത് മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ ആദ്യം മുത്വലാഖ് ബില്ലും സിഎഎയും അവതരിപ്പിച്ചപ്പോൾ ചിലർ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കി. എന്നാൽ ഇന്ന് എല്ലാം കെട്ടടങ്ങി, ബഹളങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…