Entertainment

സംവിധായകനാകാനൊരുങ്ങി ഷെയിന്‍ നിഗം; ആദ്യ സിനിമ റിലീസ് ചെയ്യുന്നത് സ്വന്തം ഒ.ടി.ടിയില്‍

നടന്‍ ഷെയിന്‍ നിഗം ആദ്യമായി സംവിധായകനാവുന്നു. മാജിക്കല്‍ റിയലിസം വിഭാഗത്തില്‍പ്പെടുന്ന ‘സം വേര്‍’ എന്ന് പേരിട്ട ചിത്രം സ്വന്തം ഒ.ടി.ടിയിലൂടെയാകും റിലീസ് ചെയ്യുകയെന്ന് ഷെയിന്‍ നിഗം അറിയിച്ചു.

ചിത്രത്തിന്‍റെ കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുക ഷെയിന്‍ നിഗമായിരിക്കും. ഫയാസ് എന്‍.ഡബ്ല്യൂ കഥയിലും തിരക്കഥയിലും പങ്കാളിയാണ്. പ്രകാശ് അലക്സ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കലാ സംവിധാനം-ഫയാസ് എന്‍.ഡബ്ല്യൂ. പ്രൊഡക്ഷന്‍ കണ്ട്രോളര്‍-അശ്വിന്‍ കുമാര്‍. ശബ്ദ മിശ്രണം-വിക്കി, കിശന്‍. പോസ്റ്റര്‍ ഡിസൈന്‍, ടൈറ്റില്‍ ഡിസൈന്‍-ഏസ്തറ്റിക്ക് കുഞ്ഞമ്മ. മേക്ക് അപ്പ്-റിസ്‍വാന്‍ ദ മേക്ക് അപ്പ് ബോയ്. സിനിമയുടെ ഭാഗമായുള്ളവരില്‍ ഭൂരിപക്ഷവും ഷെയിനിന്‍റെ സ്കൂള്‍കാല സുഹൃത്തുക്കളാണ്.

ജീവന്‍ ജോജോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ ഉല്ലാസം’ ആണ് ഷെയിനിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബര്‍മുഡ, വേല എന്നിവയാണ് ഷെയിനിന്‍റെ പുതിയ ചിത്രങ്ങള്‍.

admin

Recent Posts

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

7 mins ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

7 mins ago

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

35 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു!49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…

37 mins ago