Spirituality

ശനി ദേവനെ ആരാധനയോടെ പൂജിക്കാം;സൗഭാഗ്യങ്ങൾ നിങ്ങളെ തേടി വരും,അറിയേണ്ടതെല്ലാം

ജ്യോതിഷ പ്രകാരം നീതി ദേവനായാണ് ശനി ദേവനെ കണക്കാക്കുന്നത്.ആരാധനയോടെ ശനി ദേവനെ പൂജിച്ചാൽ ഫലം കിട്ടുമെന്നാണ് പറയപ്പെടുന്നത്.മനുഷ്യന് അവന്റെ പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ഫലം നല്‍കുന്ന ദൈവമാണ് ശനി എന്നാണ് കണക്കാക്കുന്നത്. ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസം ദേവനെ ആരാധിക്കുന്നവര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും. സൂര്യ ദേവന്റെയും ഛായ ദേവിയുടെയും മകനാണ് ശനി ദേവൻ.

ശനി ജയന്തി പൂജാവിധികള്‍

ശനി ജയന്തി ദിനത്തില്‍ ശനി ദേവനെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായിരിക്കുക. ശനിദേവന്റെ വിഗ്രഹത്തില്‍ എണ്ണയും പുഷ്പഹാരവും പ്രസാദവും അര്‍പ്പിക്കുക. ഉലുവയും എള്ളും സമര്‍പ്പിക്കുക. അതിനുശേഷം വിളക്ക് കൊളുത്തി ശനി മന്ത്രം ചൊല്ലുക. ഈ ദിവസം വ്രതമനുഷ്ഠിക്കുന്നതിലൂടെ ശനിദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ശനി ജയന്തി ദിനത്തില്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുന്നത് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും.

ഈ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിഷമതകളും മാറുമെന്നാണ് വിശ്വാസം.ശനി ദേവിനെ പൊതുവെ എല്ലാവരും ഭയത്തോടെയാണ് നോക്കിക്കാണുന്നത്. ശനി ബാധിച്ചാല്‍ ജീവിതം തന്നെ ഇല്ലാതാകുമെന്ന വിശ്വാസവും ഉണ്ട്. എന്നാല്‍ സത്യം ഇതിനപ്പുറമാണ്. വിശുദ്ധ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, ശനി ദേവ് ഒരു വ്യക്തിയുടെ പ്രവൃത്തികള്‍ക്കനുസരിച്ചാണ് ഫലം നല്‍കുന്നത്. കര്‍മ്മഫലമാണ് ശനി ദേവന്‍ നല്‍കുക എന്നതാണ് വിശ്വാസം.

ശനി ദേവിനെ പ്രീതിപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ശനി ദേവനെ പ്രസാദിപ്പിക്കാന്‍ നിരവധി മന്ത്രങ്ങളുണ്ട്. ഈ മന്ത്രങ്ങള്‍ ജപിച്ചാല്‍ ശനി ദേവനെ പ്രസാദിപ്പിക്കുകയും ജീവിതപ്രശ്‌നങ്ങള്‍ മാറുകയും ചെയ്യും. ശനി ജയന്തി ദിവസം വൈകുന്നേരം പടിഞ്ഞാറ് ദിശയില്‍ വിളക്ക് തെളിയിക്കുക.ഇതിനുശേഷം, ”ഓം ശം അഭയഹസ്തായ നമഃ” എന്ന് ജപിക്കുകയും ”ഓം ശം ശനീശ്വരായ നമഃ” എന്ന് കുറഞ്ഞത് 11 ജപിക്കുകയും പ്രദക്ഷിണവും ചെയ്യുക. ഇതുകൂടാതെ ‘ഓം നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം, ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈഛരം’ എന്ന മന്ത്രം ജപിച്ചും ശനിദേവനെ പ്രസാദിപ്പിക്കാം.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

8 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

9 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

10 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

10 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

16 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

17 hours ago