Health

​അമിതമായി മുടി കൊഴിയുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

മുടി കൊഴിച്ചിൽ അകറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ആദ്യം തന്നെ ചെയ്യുന്നത് ഏതെങ്കിലും ഹെയര്‍ ഓയില്‍ ഉപയോഗിക്കാന്‍ തുടങ്ങും. അല്ലെങ്കില്‍ ഹെയര്‍പാക്കുകളിലേയ്ക്ക് തിരിയും. എന്നാൽ മുടി കൊഴിച്ചില്‍ ആരംഭിക്കുന്നതിന് പിന്നില്‍ നമ്മളുടെ ആരോഗ്യത്തിനും ഒരു പ്രധാന പങ്കുണ്ട്. നമ്മളുടെ ശരരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നു. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളില്‍ കുറച്ച് ശ്രദ്ധ നമ്മള്‍ നല്‍കിയാല്‍ തന്നെ നമ്മള്‍ക്ക് മുടി കൊഴിച്ചില്‍ അകറ്റി നിര്‍ത്താന്‍ സാധിക്കുന്നതാണ്.

​മാനസിക പിരിമുറുക്കം​

അമിതമായി മാനസിക പിരിമുറുക്കം അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദം എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ അവരില്‍ മുടി കൊഴിച്ചില്‍ അമിതമായി കാണാന്‍ സാധിക്കും. അമിതമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്നതോടെ നല്ല രീതിയില്‍ ആഹാരം കഴിക്കാന്‍ സാധിക്കാതാകുന്നു. അതുപോലെ തന്നെ, നമ്മളുടെ ഉറക്കത്തേയും ഇത് ബാധിക്കാന്‍ ആരംഭിക്കും. നമ്മള്‍ക്കറിയാം, ഉറക്കം കൃത്യമായില്ലെങ്കില്‍ തന്നെ നമ്മളുടെ ആരോഗ്യം പതിയെ ക്ഷയിക്കാന്‍ ആരംഭിക്കും. രോഗപ്രതിരോധശേഷി കുറയും. അതുപോലെ, മുടിയുടെ ആരോഗ്യത്തേയു ഇത് കാര്യമായി ബാധിക്കാന്‍ ആരംഭിക്കും.

​ആഹാരരീതികള്‍​

മുടിയുടെ വളര്‍ച്ചയ്്ക്ക് കൃത്യമായി പോഷകങ്ങള്‍ വേണം. പോഷകങ്ങള്‍ കൃത്യമായി ലഭിക്കാതിരിക്കുമ്പോള്‍ അത് മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുന്നു. അതുപോലെ, ശരീരം അമിതമായി ചൂടാക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നത്, പ്രത്യേകിച്ച് അമിതമായി മധുരം, ഉപ്പ്, എരിവ്, പുളി എന്നിവ കഴിക്കുന്നത് മുടിയുടെ ആരോഗ്യം മൊത്തത്തില്‍ നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.
അതിനാല്‍, നല്ലപോലെ ഇലക്കറികള്‍, പഴം പച്ചക്കറികള്‍ എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇവ മാത്രമല്ല, കൃത്യമായ ഒരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കി സൂക്ഷിക്കുന്നതും നല്ലത് തന്നെ. ഇതും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

​മുടി കഴുകുമ്പോള്‍​

മുടി കഴുകുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് മുടി വരണ്ട് പോകാതിരിക്കാനും അതുപോലെ, പൊട്ടി പോകാതിരിക്കാനും മുടി എല്ലായ്‌പ്പോഴും മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തണം. എന്നാല്‍, പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന ഷാംപൂ, അതുപോലെ, ഹെയര്‍ ജെല്‍ എന്നിവയെല്ലാം മുടിയെ വളരെയധികം വരണ്ടതാക്കുകയും ഇത് മുടി കൊഴിഞ്ഞ് പോകുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
ഇത്തരം കെമിക്കല്‍സ് അടങ്ങിയ ഷാംപൂ കണ്ടീഷ്ണര്‍ എന്നിവ ഉപയോഗിക്കുന്നതിന് പകരം നിങ്ങള്‍ക്ക് തികച്ചും നാച്വറലായിട്ടുള്ള സാധനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. മുടി കഴുകാന്‍ ചെറുപയര്‍ പൊടി എടുക്കാം. അതുപോലെ, ഫ്‌ലാക്‌സ് സീഡ്‌സ് ജെല്‍ തയ്യാറാക്കി ഉപയോഗിക്കുന്നതെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

​എണ്ണ പ്രയോഗം​

പലരും മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ അല്ലെങ്കില്‍ മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാന്‍ എണ്ണ ഉപയോഗിക്കുന്നത് കാണാം. ചിലര്‍ രാത്രിയില്‍ എണ്ണ തേച്ച് പിറ്റേ ദിവസം ആയിരിക്കും മുടി കഴുകി എടുക്കുന്നത്. എന്നാല്‍, ഇത്തരം ശീലങ്ങള്‍ മുടിയുടെ ആറോഗ്യത്തിന് നല്ലതല്ല. സത്യത്തില്‍ ഇത് മുടി കൊഴിച്ചില്‍ കൂട്ടുകയാണ് ചെയ്യുക. കൂടാതെ തലയില്‍ നല്ലപോലെ താരന്‍ വരുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതിനാല്‍, ഇത്തരം ഹെയര്‍ ഓയിലുകള്‍ തല മോയ്‌സ്ച്വര്‍ ചെയ്യുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുക. അതും ഉപയോഗിച്ചാല്‍ നല്ലപോലെ തലയില്‍ നിന്നും കളയാനും ശ്രദ്ധിക്കാന്‍ മറക്കരുത്. അല്ലെങ്കില്‍ തലയില്‍ യീസ്റ്റ് ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നതിന് ഇത് ഒരു കാരണമാണ്.

​മസാജ്​

മുടിയ്ക്ക് വേണ്ട പോഷക സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കുന്നത് പോലെ തന്നെ കൈകൊണ്ട് ഇടയ്ക്ക് നല്ല മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍ നല്ല മസാജ് ചെയ്ത് കൊടുത്താല്‍ തന്നെ മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും. പുതിയ മുടിയിഴകള്‍ വരുന്നതിനും മുടിയ്ക്ക് നല്ല ആരോഗ്യം ഉണ്ടാകുന്നതിനും ഇത് സഹായിക്കുന്നുണ്ട്. മസാജ് ചെയ്യുമ്പോള്‍ വിരലിന്റെ തുമ്പത്ത് കുറച്ച് എണ്ണ ആക്കിയതിന് ശേഷം മസാജ് ചെയ്‌തെടുക്കാന്‍ ശ്രദ്ധിക്കുക.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

2 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

2 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

3 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

3 hours ago