ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം :16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി യുഡിഎഫിലെ ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു.39 വർഷത്തിന് ശേഷമുള്ള സഭയുടെ ഈ നിർണ്ണായക പദവിയിലേക്ക് ഒരു വനിത കടന്നുവരുന്നത്. 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ പദവി ഉറപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഹമ്മദ് മുഹസിന് 34 വോട്ടുകളാണ് ലഭിച്ചത്. ആകെ 35 അംഗങ്ങളുള്ള എൽഡിഎഫ് നിരയിൽ ഒരാൾ വോട്ടെടുപ്പ് സമയത്ത് സഭയിൽ ഹാജരായിരുന്നില്ല. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ട് രേഖപ്പെടുത്താതിരുന്നപ്പോൾ, യുഡിഎഫ് എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നിവരും ഇടത് എംഎൽഎ സി.കെ. ഹരീന്ദ്രനും സഭയിലെത്തിയില്ല. ബിജെപിയുടെ മൂന്ന് എംഎൽഎമാരും വോട്ടെടുപ്പിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയാണുണ്ടായത്.
2019-ൽ എ.എം. ആരിഫ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അരൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോൾ ഉസ്മാൻ ആദ്യമായി നിയമസഭയിലെത്തുന്നത്. എന്നാൽ 2021-ൽ ദലീമയിലൂടെ എൽഡിഎഫ് ഈ മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണ 9324 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് അവർ വിജയിച്ചത്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…