മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തിൽ തുടങ്ങി. ഏഷ്യന്‍, യുഎസ്, വിപണികളിലെ ഉണർവ് രാജ്യത്തെ വിപണിയിലും പ്രകടമായി. വിപണി ആരംഭിച്ചപ്പോൾ നിഫ്റ്റി 15,900ന് മുകളിലെത്തി. നിലവിൽ നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,913ലെത്തി. ബിഎസ്ഇ സെൻസെക്‌സ് 600 പോയന്റ് ഉയർന്ന് 53,300ലുമാണ് വ്യാപാരം നടക്കുന്നത്. അതായത് 1.2 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
സെൻസെക്‌സിൽ 3.47 ശതമാനം നേട്ടമുണ്ടാക്കിയത് ടെക് മഹീന്ദ്രയാണ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ലാർസൻ ആൻഡ് ടൂബ്രോ, വിപ്രോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, റെഡ്ഡീസ് ലാബ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് തൊട്ടുപിന്നിൽ. സെൻസെക്‌സ് ഓഹരികളിൽ നേരിയ നഷ്ടത്തിൽ തുടരുന്നത് നെസ്‌ലെ ഇന്ത്യ മാത്രമാണ്.
വിവിധ സെക്ടറുകൾ പരിശോധിക്കുകയാണെങ്കിൽ നിഫ്റ്റിയിൽ ഐടി രണ്ടുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബാങ്ക്, ഓട്ടോ, ധനകാര്യം, റിയാല്‍റ്റി, മെറ്റല്‍ സൂചികകൾ ഒരു ശതമാനത്തിലേറെ ഉയർന്നിട്ടുണ്ട്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…