Tuesday, April 30, 2024
spot_img

ഓഹരി വിപണിയിൽ മുന്നേറ്റം; സെൻസെക്‌സ് ഉയർന്നത് 600 പോയിന്റിലേക്ക്

മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തിൽ തുടങ്ങി. ഏഷ്യന്‍, യുഎസ്, വിപണികളിലെ ഉണർവ് രാജ്യത്തെ വിപണിയിലും പ്രകടമായി. വിപണി ആരംഭിച്ചപ്പോൾ നിഫ്റ്റി 15,900ന് മുകളിലെത്തി. നിലവിൽ നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,913ലെത്തി. ബിഎസ്ഇ സെൻസെക്‌സ് 600 പോയന്റ് ഉയർന്ന് 53,300ലുമാണ് വ്യാപാരം നടക്കുന്നത്. അതായത് 1.2 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

സെൻസെക്‌സിൽ 3.47 ശതമാനം നേട്ടമുണ്ടാക്കിയത് ടെക് മഹീന്ദ്രയാണ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ലാർസൻ ആൻഡ് ടൂബ്രോ, വിപ്രോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, റെഡ്ഡീസ് ലാബ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് തൊട്ടുപിന്നിൽ. സെൻസെക്‌സ് ഓഹരികളിൽ നേരിയ നഷ്ടത്തിൽ തുടരുന്നത് നെസ്‌ലെ ഇന്ത്യ മാത്രമാണ്.

വിവിധ സെക്ടറുകൾ പരിശോധിക്കുകയാണെങ്കിൽ നിഫ്റ്റിയിൽ ഐടി രണ്ടുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബാങ്ക്, ഓട്ടോ, ധനകാര്യം, റിയാല്‍റ്റി, മെറ്റല്‍ സൂചികകൾ ഒരു ശതമാനത്തിലേറെ ഉയർന്നിട്ടുണ്ട്.

Related Articles

Latest Articles