ശശി തരൂർ എംപി
തിരുവനന്തപുരം : കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ പങ്കെടുത്ത വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്ന നടപടി തെറ്റാണെന്നും അദ്ദേഹത്തെ അപമാനിച്ചെന്നും ശശി തരൂർ എംപി ആരോപിച്ചു. പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് നീതികേടാണെന്നും മുരളീധരന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തണമെന്നും ശശി തരൂർ പറഞ്ഞു.
‘മുൻ കെപിസിസി അധ്യക്ഷന്മാരെന്ന നിലയിലാണ് രമേശ് ചെന്നിത്തലയ്ക്കും എം.എം.ഹസ്സനും പ്രസംഗിക്കാൻ അവസരം കൊടുത്തത്. വേറൊരു കെപിസിസി പ്രസിഡന്റ് അതേ വേദിയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിനും പ്രസംഗിക്കാൻ അവസരം കൊടുക്കേണ്ടിയിരുന്നു. ഒരു മാനദണ്ഡം വച്ചിട്ടുണ്ടെങ്കിൽ അത് പാലിക്കണ്ടേ? അദ്ദേഹത്തോടു സംസാരിച്ച് ഇതൊക്കെ ശരിയാക്കണം. മുൻ കെപിസിസി പ്രസിഡന്റുമാരെയാണ് പ്രസംഗിക്കാൻ ക്ഷണിക്കുന്നതെങ്കിൽ മുരളീധരനും അവസരം കൊടുക്കണമായിരുന്നു. സമയക്കുറവായിരുന്നു പ്രശ്നമെങ്കിൽ പത്തു മിനിറ്റ് നേരത്തേ ആരംഭിക്കണമായിരുന്നു. ഇത് പാർട്ടിക്ക് അനാവശ്യമായ വിവാദമാണ്. തെറ്റു സംഭവിച്ചെന്നാണ് കരുതുന്നത്. അത് തീർച്ചയായും തിരുത്തണം. മുരളീധരൻ പാർട്ടിയുടെ മുതിർന്ന നേതാവ് മാത്രമല്ല. പാർട്ടിയുടെ ഭാരവാഹിത്വം വഹിച്ച വ്യക്തി കൂടിയാണ്. അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയിരുന്നു, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്നു. സീനിയറായ നേതാവിനെ അപമാനിക്കുന്നത് ശരിയല്ല. ഇനി വരുന്ന ചടങ്ങിൽ അദ്ദേഹത്തിന് അവസരം ഉണ്ടാക്കണം. പാർട്ടിയെ നന്നായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ സീനിയർ നേതാക്കളെ അവഗണിക്കരുത്’’– ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…