Kerala

ഷവർമ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ച സംഭവം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും, സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകും

കൊച്ചി: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് ഒരാൾ മരിച്ച സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. കാസർഗോഡ് ഐഡിയൽ കൂൾ ബാറിൽ നിന്നും ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കേസിൽ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്‍റെ വിശദീകരണം കേൾക്കുക. കോടതിയിൽ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കും.

ദേവനന്ദ മരിച്ചതുമായി ബന്ധപ്പെട്ട് എഡിഎം എം കെ രമേന്ദ്രൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഭക്ഷണത്തിലുണ്ടായിരുന്ന ഷിഗെല്ല ബാക്ടീരിയയാണ് മരണത്തിന് കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നു. പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിൽ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടി ഉണ്ടാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരുടെ എണ്ണക്കുറവ് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കാത്തതിന് കാരണമാകുന്നു. പരാതികള്‍ ഉണ്ടാകുന്ന അവസരത്തില്‍ മാത്രമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്. പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ ഒന്നും തന്നെ പഞ്ചായത്ത് ഓഫീസില്‍ സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Anandhu Ajitha

Recent Posts

പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ!!വിവരം ചോർന്നതോടെ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…

6 hours ago

ദില്ലി സ്ഫോടനക്കേസ്; പ്രതിയുമായി കശ്മീരിലെ വനമേഖലയിൽ എൻഐഎ തെളിവെടുപ്പ്; അന്വേഷണം ഊർജ്ജിതം

ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…

6 hours ago

പിതൃസ്വത്ത് തട്ടിയെടുത്ത് ഭൂമാഫിയ !! പെരുവഴിയിലായ മുൻ സൈനികന്റെ കുടുംബത്തിന് ഒടുവിൽ നീതി; യോഗി സർക്കാരിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…

7 hours ago

പുതുവത്സര മധുരം നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി കാമുകിയുടെ കൊടും ചതി !!കാമുകൻ്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ; വധശ്രമത്തിന് കേസ്; ഒളിവിൽ പോയ യുവതിയ്ക്കായി തെരച്ചിൽ

മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…

8 hours ago

മരണമൊഴിയിൽ ലൈംഗികാരോപണം; ധർമ്മശാലയിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രൊഫസർക്കും 3 വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്

ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…

8 hours ago