Wednesday, September 23, 2026

കാസര്‍കോഡ് ഷവര്‍മ്മഭക്ഷ്യ വിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയ കേസെടുത്തു

കൊച്ചി: കാസര്‍കോഡ് ഷവര്‍മ്മഭക്ഷ്യ വിഷബാധയേറ്റ് 16കാരിയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.

ഇത്തരം ഭക്ഷണ കേന്ദ്രങ്ങളില്‍ ശുചിത്വമുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വകീരിച്ചു. ഇപ്പോൾ അന്വേഷണം നടക്കുകയാണ്. കൂടാതെ തുടര്‍നടപടികളും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് ചെറുവത്തൂര്‍ സ്വദേശിനിയും പതിനാറുകാരിയുമായ ദേവനന്ദ മരിച്ചത്. ദേവ നന്ദയെക്കൂടാതെ മറ്റ് ചിലരെയും കുട്ടികളെയും ഇവിടെ നിന്നും ഷവമര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Related Articles

Latest Articles