she-stole-50-crore-from-that-gentleman-samantha-reply-viral
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു നാഗചൈതന്യയും സാമന്തയും. എന്നാൽ അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഇവർ തന്നെയാണ് വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഇതിനു പിന്നാലെ സാമന്തയ്ക്കു നേരെ രൂക്ഷമായ സൈബറാക്രമണമുണ്ടായി. താരത്തെ വ്യക്തപരമായി ആക്രമിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടിയും നൽകിയിരുന്നു. ഇപ്പോൾ തന്നെ ആക്ഷേപിച്ചുകൊണ്ട് മറുപടിയിട്ട ആൾക്ക് സാമന്ത നൽകിയ മറുപടിയാണ് വൈറലാവുന്നത്.
നടൻ നൈഗചൈതന്യയിൽ നിന്ന് 50 കോടി തട്ടിയെടുത്തു എന്നായിരുന്നു ഒരാളുടെ ആരോപണം. ഡിവോഴ്സായ നശിച്ച സെക്കൻഡ് ഹാൻഡ് ഐറ്റം എന്നാണ് അയാൾ സാമന്തയെക്കുറിച്ച് പറഞ്ഞത്. ”ഒരു മാന്യനിൽ നിന്നും 50കോടി മോഷ്ടിച്ചു” എന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.
നടി സാമന്തയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ് മുന്നിലെത്തിയതോടെയാണ് മറുപടിയുമായ താരം എത്തിയത്. ഇത് റീ ട്വീറ്റ് ചെയ്തുകൊണ്ട് സാമന്ത കുറിച്ചത് നിങ്ങളുടെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടേ എന്നാണ്. അതിനു പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തുടർന്ന് കമന്റ് ചെയ്ത ആൾ അത് ഡിലീറ്റ് ചെയ്ത തടിതപ്പി.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…