ദില്ലി: അയൽ രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്ന പദ്ധതിയായ വാക്‌സിൻ മൈത്രിയ്‌ക്ക് നന്ദി അറിയിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റഷ്യ യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തു.
മൈത്രി വാക്സിൻ പദ്ധതി വഴി കോടി കണക്കിന് ഡോസ് വാക്സിനാണ് അയൽരാജ്യങ്ങൾക്ക് ലഭ്യമാക്കിയത്. കോവിഡ് വിഷയത്തിൽ മോദി കരുതലോടെ പ്രവർത്തിച്ചു. വാക്‌സിൻ മൈത്രി ഒരു മികച്ച കാര്യമായിരുന്നു. ബംഗ്ലാദേശിന് പുറമേ നിരവധി രാജ്യങ്ങൾക്ക് വാക്സിൻ നൽകിയെന്നും അവർ ചൂണ്ടിക്കാട്ടി. ആപൽഘട്ടത്തിൽ സഹായം നൽകിയതിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചതിനൊപ്പം ബംഗ്ലാദേശ് വിദ്യാർത്ഥികളെയും രക്ഷിച്ചു. ഓപ്പറേഷൻ ഗംഗ വഴിയാണ് ഇന്ത്യ യുദ്ധത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ഇരു സന്ദർഭങ്ങളിലും സൗഹാർദ്ദപരമായ പൊരുമാറ്റമാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇന്ത്യയുമായുള്ള സഹവർത്തിത്വം വർദ്ധിപ്പിക്കുമെന്നും ഹസീന വ്യക്തമാക്കി. ബംഗ്ലാദേശിന്റെ വിശ്വസ്ത സുഹൃത്തും പരസ്പര സഹകരണത്തിന് വളരെ പ്രാധാന്യം നൽകുന്ന രാജ്യവുമാണ് ഇന്ത്യയെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…