Monday, May 13, 2024
spot_img

അഭിമാന പൂരിതമായി ഇന്ത്യ; കോവിഡ് പ്രതിരോധത്തിലും യുക്രെയ്ൻ പ്രതിസന്ധിയിലും കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ പ്രശംസനീയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഷെയ്ഖ് ഹസീന

ദില്ലി: അയൽ രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്ന പദ്ധതിയായ വാക്‌സിൻ മൈത്രിയ്‌ക്ക് നന്ദി അറിയിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റഷ്യ യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തു.

മൈത്രി വാക്സിൻ പദ്ധതി വഴി കോടി കണക്കിന് ഡോസ് വാക്സിനാണ് അയൽരാജ്യങ്ങൾക്ക് ലഭ്യമാക്കിയത്. കോവിഡ് വിഷയത്തിൽ മോദി കരുതലോടെ പ്രവർത്തിച്ചു. വാക്‌സിൻ മൈത്രി ഒരു മികച്ച കാര്യമായിരുന്നു. ബംഗ്ലാദേശിന് പുറമേ നിരവധി രാജ്യങ്ങൾക്ക് വാക്സിൻ നൽകിയെന്നും അവർ ചൂണ്ടിക്കാട്ടി. ആപൽഘട്ടത്തിൽ സഹായം നൽകിയതിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചതിനൊപ്പം ബംഗ്ലാദേശ് വിദ്യാർത്ഥികളെയും രക്ഷിച്ചു. ഓപ്പറേഷൻ ഗംഗ വഴിയാണ് ഇന്ത്യ യുദ്ധത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ഇരു സന്ദർഭങ്ങളിലും സൗഹാർദ്ദപരമായ പൊരുമാറ്റമാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇന്ത്യയുമായുള്ള സഹവർത്തിത്വം വർദ്ധിപ്പിക്കുമെന്നും ഹസീന വ്യക്തമാക്കി. ബംഗ്ലാദേശിന്റെ വിശ്വസ്ത സുഹൃത്തും പരസ്പര സഹകരണത്തിന് വളരെ പ്രാധാന്യം നൽകുന്ന രാജ്യവുമാണ് ഇന്ത്യയെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles