തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കവെ പാക്കിസ്ഥാന്‍ ജീവനക്കാരുമായി വിദേശ ചരക്കു കപ്പല്‍ വിഴിഞ്ഞം തീരം വഴി കടന്ന് പോയതായി റിപ്പോര്‍ട്ട് ഗുജറാത്തില്‍ ഉപേക്ഷിക്കപ്പെട്ട പാക് ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ആരാജ്യത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ ഒരു ദക്ഷിണേന്ത്യന്‍ നഗരത്തെ ആയിരിക്കും ലക്ഷ്യമിടുന്നത് എന്ന സൈന്യത്തിന്റെ മുന്നറിയിപ്പ് വന്നത്. പനാമ സര്‍ക്കാരിന്റെ അരിയാനഭ എന്ന കപ്പലാണ് വിഴിഞ്ഞം തീരത്തിന് 60 കിലോമീറ്റര്‍ അകലെ കടന്ന് പോയത്.
വിഴിഞ്ഞം തീരം വഴി കടന്ന് പോയ കപ്പലിനെ കോസ്റ്റ് ഗാര്‍ഡ് ചെറുകപ്പലുകള്‍ രഹസ്യമായി പിന്തുടര്‍ന്നു നിരീക്ഷിച്ചു. കേരള അതിര്‍ത്തി പിന്നിട്ടുവെങ്കിലും വ്യോമസേനയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ കപ്പലിനെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇതിനിടയില്‍ കപ്പലിന്റെ വിശദാശങ്ങള്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം തേടുന്നുണ്ട്. എപ്പോള്‍ എവിടെ നിന്ന് എങ്ങോട്ട് പോയി. ഏതൊക്കെ തീരങ്ങളില്‍ അടുത്തു തുടങ്ങിയ വിവരങ്ങളാണ് കേന്ദ്രം അന്വേഷിക്കുന്നത്.21 ജീവനക്കാരുള്ള കപ്പലില്‍ 20 പേരും പാക്കിസ്ഥാനികളാണെന്നു കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു.
ഒരാള്‍ ഇത്യോപ്യയില്‍ നിന്നുള്ളയാള്‍. കെമിക്കല്‍ ടാങ്കര്‍ ആയ കപ്പല്‍ കറാച്ചി തുറമുഖത്തുനിന്നാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്നതെന്നതും കപ്പലിലുള്ളവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാന്‍ സ്വദേശികളെന്നതുമാണ് സംശയത്തിനിട നല്‍കിയത്.
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…