തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 16ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയയ്ക്കും. കേന്ദ്രമോട്ടോര്‍ വാഹന നിയമത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്വീകരിച്ച രീതി ചൂണ്ടിക്കാട്ടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇത് പിന്തുടരാന്‍ കേരളത്തെയും അനുവദിക്കണമെന്ന് ആവശ്യപ്പെടും.
കേന്ദ്രനിയമത്തെ ഭേദഗതിയിലൂടെ മറികടക്കുന്നത് നിയമക്കുരുക്കിന് കാരണമാകുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാന്‍ തീരുമാനിച്ചത്.
കേന്ദ്രനിയമം സെപ്തംബര്‍ ഒന്നിന് നടപ്പിലാക്കുമെന്ന് കാണിച്ച് ആഗസ്റ്റ് 31ന് തന്നെ സംസ്ഥാനം വിജ്ഞാപനമിറക്കിയിരുന്നു. ഇത് റദ്ദാക്കുക എളുപ്പമല്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ മറികടന്ന് മറ്റൊന്നു കൊണ്ടു വരാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നാണ് ഗതഗത വകുപ്പിന് ലഭിച്ച നിയമോപദേശം. പ്രത്യേക സാഹചര്യമെന്ന് വാദിച്ച് ഓര്‍ഡിനന്‍സോ നിയമമോ കൊണ്ടു വരണമെങ്കില്‍ കേന്ദ്ര ഗതാഗത, ആഭ്യന്തര, നിയമ വകുപ്പുകളുടെ അനുവാദം വേണം. ഇങ്ങനെയുള്ള ഓര്‍ഡിനന്‍സിനും നിയമത്തിനും രാഷ്ട്രപതിയുടെ അംഗീകാരവും വേണം.
ഇതിനിടയില്‍ വാഹന പരിശോധനയില്‍ വന്‍ തുക പിഴയായി ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് തത്കാലത്തേക്ക് കനത്ത പിഴ ഈടാക്കേണ്ടെന്നും കേന്ദ്രത്തോട് ഇളവ് തേടാനും തീരുമാനമായത്.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…