കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത് സംസ്ഥാനത്ത് വിതരണം ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഒൻപതു മണിക്കൂറായി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഈന്തപ്പഴം സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയില്‍ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം. അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി വിധി പറയും.
യുഎഇ കോണ്‍സുലേറ്റ് വഴി 17000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കോണ്‍സുലേറ്റ്ജനറലിന്‍റെ പേരിലെത്തിയ ഈന്തപ്പഴം സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു.
2017 മെയ് 26 ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോണ്‍സല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് അന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമയുടെ മൊഴി .
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് സാമൂഹ്യനീതി വകുപ്പ് ചടങ്ങ് സംഘടിപ്പിച്ചെന്നും അനുപമയുടെ മൊഴിയുടണ്ട്. ഇതിന്‍റ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്ന എന്‍ഫോഴ്സ്മെന്‍റിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ചും ആരായും.
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…
ദില്ലി :പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായ 'ഓപ്പറേഷൻ സിന്ദൂർ' രാജ്യത്തിന്റെ സൈനിക കരുത്തിന്റെയും കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങളുടെയും…
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബൂത്ത് ലെവൽ ഓഫീസറും (BLO) സ്കൂൾ പ്രധാനാധ്യാപകനുമായ ഹമീമുൾ ഇസ്‌ലാമിനെ സ്കൂൾ കെട്ടിടത്തിൽ മരിച്ച…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന്റെ കൊലപാതകം. ഫെനി ജില്ല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ 27 വയസ്സുകാരൻ സമീർ ദാസിന്റെ മൃതദേഹം…
ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ ഉൾപ്പെടെയുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് '10 മിനിറ്റ് ഡെലിവറി' എന്ന വാഗ്ദാനം പരസ്യങ്ങളിൽ നിന്നും ലേബലുകളിൽ…
ടെഹ്റാൻ: രാജ്യവ്യാപകമായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുപത്തിയാറുകാരൻ ഇർഫാൻ സുൽത്താനിയെ ഇറാൻ നാളെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന്…