മുംബൈ: മുത്തലാഖ് നിരോധനത്തെയും കശ്മീർ പുനരേകീകരണത്തെയും പ്രശംസിച്ച് ശിവസേന മുഖപത്രം ‘സാമ്ന‘. മുത്തലാഖ് നിരോധനവും കശ്മീർ പുനരേകീകരണവും തുടക്കം മാത്രമാണ്. വരാനിരിക്കുന്നത് ഏകീകൃത സിവിൽ കോഡാണ്. ബാൽ താക്കറെയുടെ സ്വപ്നങ്ങൾ ഓരോന്നായി പൂവണിയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. സാമ്നയിൽ പറയുന്നു.
‘ലക്ഷോപലക്ഷം കശ്മീരി പണ്ഡിറ്റുകളും കശ്മീർ ജനതയും ഇനിയാണ് യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാൻ പോകുന്നത്. ഇപ്പോഴാണ് ശരിക്കും കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറിയത്.’ യുവസേന നേതാവ് ആദിത്യ താക്കറെ അഭിപ്രായപ്പെട്ടു.
‘ഇന്ന് ജമ്മു കശ്മീർ, നാളെ ബലൂചിസ്ഥാൻ, പിന്നീട് പാക് അധിനിവേശ കശ്മീർ. അഖണ്ഡ ഭാരതം പുന:സൃഷ്ടിക്കാൻ ശേഷിയുള്ള ഭരണാധികാരിയാണ് നരേന്ദ്ര മോദി.’ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
ജമ്മു കശ്മീർ പുനരേകീകരണം പ്രഖ്യാപിച്ചതിന് ശേഷം റാവത്തിന്‍റെ വാക്കുകൾ അടങ്ങിയ ബാനറുകൾ പാകിസ്ഥാനിലെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. പാകിസ്ഥാൻ പാർലമെന്‍റിന്‍റെയും പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെയും ഔദ്യോഗിക വസതിയിൽ നിന്നും കേവലം നൂറ് മീറ്റർ മാത്രം അകലത്തിൽ വരെ അത്തരം ബാനറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
പാകിസ്ഥാനിൽ നിന്ന് തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നും പാകിസ്ഥാനെ തുരത്താൻ നരേന്ദ്ര മോദിക്ക് നിഷ്പ്രയാസം സാധിക്കുമെന്നും ബലൂചിസ്ഥാൻ പ്രക്ഷോഭകാരികളും അഭിപ്രായപ്പെട്ടിരുന്നു.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…