ദില്ലി : അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്‍റെ പ്രകോപനം. നിയന്ത്രണ രേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യ വധിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇന്ത്യന്‍ സെക്ടറിലേക്ക് പാക് സൈന്യം വെടിയുതിര്‍ത്തത്.
അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാക്കിസ്ഥാന്‍റെ വാദം ഇന്ത്യ തള്ളി. ഉറി, രജൗറി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളില്‍ പാക്കിസ്ഥാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി വരികയായിരുന്നു. പാക് പ്രകോപനം വര്‍ധിച്ചതോടെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ പാക് സൈന്യം നുഴഞ്ഞു കയറുകയും വെടിവെപ്പും ശക്തമാക്കുകയുമായിരുന്നു . കശ്മീര്‍ താഴ്‌വരയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…