India

തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു; അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള തിരിച്ചടിയാണ് നല്‍കേണ്ടത്; ഭീകരാക്രമണത്തെ രൂക്ഷഭാഷയില്‍ അപലപിച്ച്‌ ഒളിമ്പിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്

ദില്ലി; പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷഭാഷയില്‍ അപലപിച്ച്‌ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും താരം പറഞ്ഞു. ‘തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു. അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള തിരിച്ചടിയാണ് നല്‍കേണ്ടത്.

ആ തിരിച്ചടി, ഒരു ഭീകരന്‍ ജനിക്കുന്നതിന് മുമ്പേ ആയിരം തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം. ശക്തമായ നടപടി എടുക്കേണ്ട സമയം വന്ന് കഴിഞ്ഞിരിക്കുന്നു. ഭീകരവാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കാരെ വെടി വെച്ചു കൊല്ലണം. അത് മാത്രമാണ് പോംവഴി. അക്രമത്തെ അക്രമം കൊണ്ട് മാത്രമെ അവസാനിപ്പിക്കാന്‍ കഴിയൂവെന്നും യോഗേശ്വര്‍ ദത്ത് പറഞ്ഞു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ 44 സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍, സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

2012 ലണ്ടൻ ഒളിമ്പിക്സിലെ ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ ഹരിയാന സ്വദേശിയാണ് യോഗേശ്വർ ദത്ത്.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

2 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

3 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

8 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

8 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

8 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

8 hours ago