Featured

വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്: വയനാട്-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടഞ്ഞു

വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്. വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് വെടിവെപ്പ് നടക്കുന്നത്. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നും ​ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൊലപ്പെട്ടെന്നും സൂചനയുണ്ട്. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ബുധനാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ആയിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് കേരള പൊലീസിന്റെ സായുധസേനാ വിഭാ​ഗമായ തണ്ടര്‍ ബോള്‍ട്ടിനെ വിവരം അറിയിച്ചു.

തുടർന്ന് തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെയെത്തുകയും റിസോര്‍ട്ടിന് മുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും തമ്മില്‍ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചുവെന്നും പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. നാലര മണിക്കാണ് അവസാനമായി വെടിയൊച്ചകള്‍ കേട്ടത്. വന പ്രദേശത്തേക്ക് കടന്ന മാവോയിസ്റ്റുകള്‍ക്കായി മുപ്പതംഗ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടിനുള്ളില്‍ തിരച്ചില്‍ തുടരുകയാണ്. കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോള്‍ വൈത്തിരി. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

admin

Recent Posts

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

51 mins ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

1 hour ago

ജസ്ന തിരോധാന കേസ് ! പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു ; സീൽ ചെയ്ത കവർ സ്വീകരിച്ച് കോടതി

ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചിത്രങ്ങള്‍ അടക്കമാണ് പിതാവ്…

1 hour ago

കൊച്ചിയിലെ കണ്ണില്ലാത്ത ക്രൂരത അമ്മയുടേതുതന്നെ! ഗർഭിണിയായത് പീഢനത്തിലൂടെ? വീട്ടുകാർ അറിയാതെ മറച്ചുവച്ചു; കേസ് മറ്റൊരു വഴിത്തിരിവിലേക്ക്

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മരണത്തിൽ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പോലീസ്. ഈ…

2 hours ago