Mofia-Suicide-Case
ആലുവ: ആലുവയിലെ നിയമ വിദ്യാർത്ഥിനിയായ മൊഫിയ ആത്മഹത്യ ചെയ്ത കേസിൽ പൊലീസിന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും സിഐ സുധീറിനെ പ്രതി പട്ടികയിൽ ചേർക്കാത്തതിൽ വിമർശനവുമായി നിയമവിദഗ്ധർ. ആത്മഹത്യയ്ക്ക് കാരണമായവർ പ്രതികളായിട്ടുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മൊഫിയ കേസിൽ സുധീറിനെ പ്രതി ചേർക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നത്.
നിയമപരിരക്ഷ പ്രതീക്ഷിച്ചാണ് മൊഫിയ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ മനോരോഗിയെന്ന് വിളിയും അധിക്ഷേപവുമായിരുന്നു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുമുണ്ടായത്. ഭർത്താവ് സുഹൈലിന്‍റെയും വീട്ടുകാരുടെയും മാനസിക ശാരീരിക ഉപദ്രവങ്ങൾ അതിജീവിച്ച മോഫിയ സിഐ സുധീറിന്‍റെ അധിക്ഷേപത്തിലാണ് തകർന്നത്. ആത്മഹത്യ ചെയ്ത മണിക്കൂറുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾക്ക് കാരണക്കാരായവരെ പ്രതിചേർക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നിലവിൽ നടക്കുന്നതെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 2019ലെ രാജേഷ്- ഹരിയാന സർക്കാർ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുള്ളത്.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…