Thursday, May 2, 2024
spot_img

മൊഫിയ ആത്മഹത്യ ചെയ്ത കേസ്; സിഐ സുധീറിനെ പ്രതിചേർത്തില്ല, സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി നിയമവിദഗ്ധർ

ആലുവ: ആലുവയിലെ നിയമ വിദ്യാർത്ഥിനിയായ മൊഫിയ ആത്മഹത്യ ചെയ്ത കേസിൽ പൊലീസിന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും സിഐ സുധീറിനെ പ്രതി പട്ടികയിൽ ചേർക്കാത്തതിൽ വിമർശനവുമായി നിയമവിദഗ്ധർ. ആത്മഹത്യയ്ക്ക് കാരണമായവർ പ്രതികളായിട്ടുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മൊഫിയ കേസിൽ സുധീറിനെ പ്രതി ചേർക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നത്.

നിയമപരിരക്ഷ പ്രതീക്ഷിച്ചാണ് മൊഫിയ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ മനോരോഗിയെന്ന് വിളിയും അധിക്ഷേപവുമായിരുന്നു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുമുണ്ടായത്. ഭർത്താവ് സുഹൈലിന്‍റെയും വീട്ടുകാരുടെയും മാനസിക ശാരീരിക ഉപദ്രവങ്ങൾ അതിജീവിച്ച മോഫിയ സിഐ സുധീറിന്‍റെ അധിക്ഷേപത്തിലാണ് തകർന്നത്. ആത്മഹത്യ ചെയ്ത മണിക്കൂറുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾക്ക് കാരണക്കാരായവരെ പ്രതിചേർക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നിലവിൽ നടക്കുന്നതെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 2019ലെ രാജേഷ്- ഹരിയാന സർക്കാർ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുള്ളത്.

Related Articles

Latest Articles