Shraddha Model Murder in Visakhapatnam?; Woman's Body Parts Inside Barrel Inside Locked Up Rental House; The body is more than a year old
ഹൈദരാബാദ്: അടച്ചിട്ട വാടകവീടുനുള്ളിൽ നിന്നും യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം.ഏറെ നാളായി വാടക ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്നിട്ട് ഒരു വർഷം കഴിഞ്ഞതായാണ് പോലീസിന്റെ നിഗമനം.
2021 ജൂണിലാണ് വാടകക്കാരൻ അവസാനമായി ഉടമയുമായി ബന്ധപ്പെടുന്നത്. ഭാര്യയുടെ പ്രസവം ആണെന്ന് പറഞ്ഞാണ് വീട് വാടകയ്‌ക്ക് എടുത്തയാൾ പോയത്. എന്നാൽ പിന്നീട് വാടകയോ വീടിനുള്ളിലെ സാധാനങ്ങൾ ഒഴിവാക്കുകയോ ചെയ്തില്ല. ഇതിനിടെ വാടകക്കാരൻ സ്ഥലത്തെത്തി വീടിന്റെ പുറകുവശത്തുകൂടി അകത്ത് കയറിയെന്നാണ് ഉടമ പറയുന്നത്. വീട്ടുസാധാനങ്ങൾ ഒഴിവാക്കിയിരുന്നില്ല. ഒരു വർഷത്തോളം കാത്തിരുന്നെങ്കിലും വാടകയോ ഇയാളുടെ വിവരങ്ങളോ ലഭിച്ചിരുന്നില്ലെന്ന് ഉടമ പറഞ്ഞു. തുടർന്ന് വാതിൽ പൊളിച്ച് വീട്ടിൽ കയറിയപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.
വീട്ടിലെ സാധനങ്ങൾ പുറത്തേക്ക് മാറ്റുന്നതിനിടയിലാണ് വീപ്പ ശ്രദ്ധയിൽപ്പെട്ടത്. വീപ്പയ്‌ക്കുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങളാണെന്ന് മനസിലായതോടെ വീട്ടുടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘമെത്തി നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഒരു വർഷം പഴക്കമുള്ള ശരീരഭാഗങ്ങളാണെന്ന് കണ്ടെത്തിയത്. വീട് വാടകയ്‌ക്കെടുത്ത ആളുടെ ഭാര്യയുടെ മൃതദേഹം തന്നെയാണ് ഇതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡൽഹി ശ്രദ്ധാ വാൽക്കർ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഈ കൊലയും നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…