Shraddha's father Vikas Walker wants Aftab to be hanged The father also said that dating apps should be monitored
ദില്ലി : ശ്രദ്ധ വാൽക്കർ കൊലപാതകത്തിൽ പ്രതി അഫ്താബ് പൂനെവാലയ്‌ക്ക് വധശിക്ഷ നൽകണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ ആവശ്യപ്പെട്ടു . അഫ്താബിന്റെ കുടുംബാംഗങ്ങൾക്കെതിരെ അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഡൽഹി പോലീസും തന്റെ മകൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ശ്രദ്ധയുടെ പിതാവ് പറഞ്ഞു. കൊലപാതക വിവരം പുറത്തുവന്നതിന് ശേഷം ആദ്യമായാണ് ശ്രദ്ധയുടെ കുടുംബം പരസ്യ പ്രതികരണത്തിന് തയ്യാറാകുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെയും അന്വേഷണം നടത്തണം. പ്രതിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്വേഷണത്തിന് വിധേയരാകണം. അഫ്താബിന്റെ പിതാവ്, മാതാവ്, സഹോദരൻ എന്നിവരെ ചോദ്യം ചെയ്യണം. അവർ ഏതെങ്കിലും രീതിയിൽ കുറ്റകൃത്യത്തിൽ പങ്കാളിയായിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കണം. കുറ്റപത്രത്തിൽ അഫ്താബിന്റെ വീട്ടുകാരെയും ഉൾപ്പെടുത്തണമെന്നും ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയായിരുന്നു മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെ വികാസ് വാൽക്കർ നേരിട്ട് കണ്ടത്. മുംബൈയിൽ ഫഡ്നാവിസിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. വികാസ് വാൽക്കറിന് നീതി ലഭിക്കുമെന്ന് ഫഡ്‌നാവിസ് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
ശ്രദ്ധ വാൽക്കറെ ലിവിങ് ടുഗെതർ പങ്കാളിയായ അഫ്താബ് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് മാസത്തിൽ ശ്രദ്ധയെ കൊന്ന അഫ്താബ് അവളെ 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് ഡൽഹിയിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയുമായിരുന്നു. മാസങ്ങൾക്ക് ശേഷം കൊലപാതക വിവരം പുറത്തുവന്നതോടെ പ്രതി അഫ്താബിനെ പോലീസ് പിടികൂടി. നിലവിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…