ശ്രീകാന്ത് ഷിൻഡെ
ദില്ലി : ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച ഒഴിവിലേക്ക് ശിവസേന എം.പി ശ്രീകാന്ത് ഷിൻഡെയെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചേക്കുമെന്ന് സൂചന. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനും കല്യാൺ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവുമായ 39-കാരനായ ശ്രീകാന്ത് ഷിൻഡെയെ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് എൻഡിഎ മുന്നണിയിൽ ചർച്ചകൾ സജീവമായി.
വിഷയം ചർച്ച ചെയ്യുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ശിവസേനയിലെ (യുബിടി) ആറ് എം.പിമാരെ ഷിൻഡെ വിഭാഗത്തിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതോടെയാണ് ശിവസേനയിൽ ശ്രീകാന്ത് ഷിൻഡെയുടെ രാഷ്ട്രീയ സ്വാധീനം വർദ്ധിച്ചത്.
അതേസമയം, നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് ജന്തർ മന്തറിൽ പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് ധർമ്മേന്ദ്ര പ്രധാൻ ശനിയാഴ്ച സ്ഥാനമൊഴിഞ്ഞത്. വിദ്യാർത്ഥികളുടെ ഭാവിക്ക് ദോഷം വരാത്ത രീതിയിൽ സർക്കാർ കൃത്യമായ അന്വേഷണം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിലെ സംഭവവികാസങ്ങളിൽ കടുത്ത വിഷമമുണ്ടെന്ന് പ്രതികരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജി സമർപ്പിച്ചത്. ധർമ്മേന്ദ്ര പ്രധാന്റെ രാജിയെ സ്വാഗതം ചെയ്ത സി.ജെ.പി (Cockroach Janta Party) അധ്യക്ഷൻ അഭികീത് ദിപ്കെ, ഇത് രാജ്യത്തെ ജനാധിപത്യത്തിന്റെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും വിജയമാണെന്ന് അവകാശപ്പെട്ടു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…