ശുഭ്മാൻ ഗില്ലിന്റെ ബാറ്റിങ് പ്രകടനം
അഹമ്മദാബാദ് : കെ എൽ രാഹുലിന് പകരം മൂന്നാം ടെസ്റ്റിൽ ടീമിലിടം നേടിയിട്ടും തിളങ്ങാനാകാതെ പോയതിന്റെ ക്ഷീണം നാലാം ടെസ്റ്റിൽ തീർത്ത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ശുഭ്മാൻ ഗിൽ. ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം സെഞ്ചുറിയാണ് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ അഹമ്മദാബാദിൽ ഓസ്ട്രേലിയക്കെതിരെ നേടിയത്. ഇതോടെ മൂന്ന് ഫോർമാറ്റിലും ഒരു വർഷം സെഞ്ചുറി നേടുന്ന പത്താമത്തെ മാത്രം താരം എന്ന നേട്ടവും ഗിൽ കൈപ്പിടിയിലാക്കി. ഇന്ത്യൻ മണ്ണിലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി എന്ന നേട്ടത്തിലേക്ക് എത്താൻ ഭാഗ്യവും താരത്തെ കടാക്ഷിച്ചു.
നേഥൻ ലയണിന്റെ പന്തിൽ ഗിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങിയെങ്കിലും ഓസീസ് താരങ്ങളുടെ അപ്പീലിൽ അമ്പയർ നോട്ട്ഔട്ട് വിധിച്ചു .എന്നാൽ ഓസ്ട്രേലിയ ഡിആർഎസ് അപ്പീൽ ഉയർത്തി. റിപ്ലേകളിൽ പന്ത് സ്റ്റംപ് ഇളക്കുമെന്ന് വ്യക്തമായെങ്കിലും തേർഡ് അമ്പയർ നോട്ട്ഔട്ട് വിളിച്ചു. പന്ത് സ്റ്റംപ് ഇളക്കുമ്പോഴും, ഇംപാക്റ്റ് വന്നത് സ്റ്റംപ് ലൈനിന് പുറത്തായതിനാൽ ഗിൽ രക്ഷപ്പെടുകയായിരുന്നു. തേർഡ് അമ്പയറുടെ തീരുമാനം ഓസീസ് താരങ്ങളെ അമ്പരപ്പിക്കുന്നത് ടീവി റിപ്ലൈകളിൽ വ്യക്തമായിരുന്നു.
235 പന്തിൽ നിന്നാണ് 12 ഫോറും ഒരു സിക്സുമടക്കം 128 റൺസ് ഗിൽ അടിച്ചെടുത്തത് . ഒടുവിൽ ഗില്ലിനെ നേഥൻ ലയൺ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…