man-arrested-for-molesting-15-year-old-girl-who-met-through-instagram
കശ്മീർ: പ്രകോപനപരവും രാജ്യദ്രോഹപരവുമായ ലേഖനം എഴുതിയതിന്റെ പേരിൽ ജമ്മു കശ്മീരിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി(State Investigation Agency (SIA)). കശ്മീർ സർവ്വകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്ന അബ്ദുൾ അല ഫാസിലിയെയാണ് ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തത്. ഒരു ഓൺലൈൻ പോർട്ടലിലാണ് ഇയാൾ രാജ്യവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടുത്തിയ ലേഖനം എഴുതിയത്. ഭീകരവാദത്തിനും രാജ്യവിരുദ്ധ ശക്തികൾക്കുമെതിരായ നടപടികളുടെ ഭാഗമായി നടത്തിയ തിരച്ചിലിന്റെ ഭാഗമായിട്ടാണ് ഫാസിലി അറസ്റ്റിലാകുന്നത്. പ്രതിമാസ ഡിജിറ്റൽ മാഗസിൻ ദ കശ്മീർ വാലയിലാണ് ഇയാളുടെ ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാൽ സംഭവത്തിൽ ഫാസിലി, ഓൺലൈൻ മാഗസിന്റെ എഡിറ്റർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ഫാസിലിയുടെ കമ്പ്യൂട്ടറിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നുമായി നിരവധി തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ജമ്മു കശ്മീരിൽ അശാന്തി ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ലേഖനം എഴുതിയതെന്നും, ഭീകരവാദത്തെ മഹത്വവത്കരിച്ച് യുവാക്കളെ അക്രമത്തിന്റെ പാത പിന്തുടരാൻ പ്രേരിപ്പിക്കുന്നതുമാണ് അതിലെ ആശയങ്ങളെന്നും ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ സ്വാതന്ത്ര്യത്തെപ്പറ്റിയും ഭീകരവാദത്തെപ്പറ്റിയും ആവര്‍ത്തിച്ചു പറയുന്നതില്‍ പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐയുടെയും ഭീകര സംഘടനകളുടെയും ആശയങ്ങള്‍ വരുന്നുണ്ടെന്നും പോലീസ് പറയുന്നു. പിഎച്ച്ഡി പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഇയാൾക്ക് കേന്ദ്രത്തിന്റെ വകയായാണ് പഠന ചെലവ് ലഭിക്കുന്നത്. മാത്രമല്ല മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് വഴി പ്രതിമാസം 30,000 രൂപ ലഭിക്കുന്നത്. ഈ തുക ഉപയോഗിച്ചാണ് ഇയാൾ യുണിവേഴ്സിറ്റിയിൽ പഠനം നടത്തുന്നത്.
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…