മധുര: മധുരയില്‍ സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തിയതു പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച തിരുമംഗലം സ്റ്റേഷനില്‍ 2 മിനിറ്റ് വ്യത്യാസത്തിലാണു വന്‍ദുരന്തം ഒഴിവായത്.
സ്റ്റേഷന്‍ മാസ്റ്റര്‍മാരില്‍ ഒരാള്‍ക്കു തമിഴ് കാര്യമായി വശമില്ലാത്തതാണു പ്രശ്‌നമായതെന്നു റെയില്‍വേ അറിയിച്ചു. തിരുമംഗലം സ്റ്റേഷന്‍ മാസ്റ്റര്‍ ജയകുമാര്‍, കല്ലിക്കുടി സ്റ്റേഷന്‍ മാസ്റ്റര്‍ ഭീം സിങ് മീണ, കണ്‍ട്രോളര്‍ മുരുകാനന്ദം എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ചെങ്കോട്ടയിലേക്കുള്ള ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്തു തന്നെ ചെങ്കോട്ടയില്‍ നിന്നു മധുരയിലേക്കു തിരിച്ച ട്രെയിനും ഇതേ ട്രാക്കിലേക്ക് എത്തുകയായിരുന്നു.
ഭീംസിങ്ങിനു തമിഴ് ഭാഷ വലിയ വശമില്ല. ട്രെയിന്‍ കടത്തിവിടരുത് എന്നു പറഞ്ഞത് കടത്തിവിടണം എന്നാണു മനസ്സിലായത്.സിഗ്‌നല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണു നേരിട്ട് മൊബൈലിലൂടെ വിവരം കൈമാറിയത്.
സിഗ്‌നല്‍ പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗേറ്റ് കീപ്പറെ ജയകുമാര്‍ വിളിച്ചപ്പോഴാണ് മധുര ട്രെയിന്‍ കടന്നുപോയ വിവരം അറിഞ്ഞതും ഉടന്‍ അപായസന്ദേശം നല്‍കിയതും.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…