Spirituality

അന്നപൂർണേശ്വരീസ്തോത്രം എല്ലാ വെള്ളിയാഴ്ച്ചയും ജപിച്ചാൽ ഇതാണ് ഫലം

ദേവീ ഉപാസനയുടെ ദിവസമാണ് വെള്ളി. അന്നപൂർണേശ്വരി, മഹാലക്ഷ്മി, ദുർഗാ ദേവി തുടങ്ങിയവർക്ക് സമർപ്പിതമായ ദിവസവുമാണ് ഈ ദിനം . ഉത്തരേന്ത്യയിൽ സന്തോഷിമാതാ എന്ന ഭാവത്തിലും ദേവിയെ ഉപാസിക്കുന്നു.

ആഹാരത്തിന്റെ ദേവതയായ അന്നപൂർണേശ്വരിക്കാണ് വെള്ളിയാഴ്ച ദിവസങ്ങളിൽ പ്രാധാന്യം. പാർവതീ ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂർണേശ്വരി. വെള്ളിയാഴ്ച ദിവസങ്ങളിൽ അന്നപൂർണേശ്വരീ സ്തോത്രം ജപിച്ചാൽ ഐശ്വര്യവും സമ്പത്ത് സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം.

ശങ്കരാചാര്യർ സ്വാമികൾ രചിച്ച അന്നപൂർണേശ്വരീസ്തോത്രം ജപിക്കുന്നതും സാധുജനങ്ങൾക്ക് ആഹാരം നൽകുന്നതും ഏറ്റവും വലിയ പുണ്യമായി കരുതുന്നു. അന്നദാനം ആണ് ലോകത്തിൽ വച്ച് ഏറ്റവും വലിയ ദാനം എന്നും ശിവപുരാണവും പറയുന്നു.

അതേസമയം നവഗ്രഹങ്ങളിൽ പ്രധാനിയായ ശുക്രനാണ് വെള്ളിയാഴ്ച്ച ദിവസത്തിന്റെ അധിപൻ. അസുരഗുരുവായ ശുക്രാചാര്യരെയാണ് ശുക്രനക്ഷത്രമായി പറയുന്നത്. ജാതകത്തിൽ ശുക്രൻ തെളിയുക എന്നു പറയുന്നത് സർവൈശ്വര്യങ്ങളും ഉണ്ടാവുക എന്നർഥത്തിലാണ്.

ശുക്രാചാര്യരുടെ ഉപാസന മൂർത്തി ശക്തിസ്വരൂപിണിയായ ദേവിയാണന്നും പറയുന്നു. ഇക്കാരണകൊണ്ടാവാം ദേവീയാരാധനക്കു പ്രാധാന്യം വന്നതെന്നും വിശ്വസിക്കുന്നു. ഈ ദിവസം സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്തു നന്മയും അഭിവൃദ്ധിയും ഉണ്ടാവുന്നു.

കേരളത്തിൽ അന്നപൂർണേശ്വരി ക്ഷേത്രങ്ങൾ നിരവധിയുണ്ടെങ്കിലും പല തറവാടുകളുടേയും കുടുംബ ദേവതയായും അന്നപൂർണേശ്വരി കുടികൊള്ളുന്നു. ധനധാന്യങ്ങളുടേയും സമ്പത്തിന്റെയും അധിദേവത എന്ന സങ്കല്പത്തിലാണ് അന്നപൂർണേശ്വരിയെ അറയുടേയും നിലവറയുടേയും വാതിലിനു മുകളിലായി ദേവതാരൂപത്തിൽ കൊത്തിവെച്ചിരിക്കുന്നത്.

ഈ രൂപത്തെ മനസ്സിൽ ധ്യാനിച്ചാണ് അറയും നിലവറയും തുറക്കുന്നത്. ഭക്തിയോടെയും ശുദ്ധിയോടെയും അന്നപൂർണേശ്വരിയെ ജപിച്ചാൽ കുടുംബാഭിവൃദ്ധിയും ശ്രേയസ്സും ഉണ്ടാകുമെന്നും പറയുന്നു.

അന്നപൂർണേശ്വരീസ്തവം

നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യ രത്നാകരീ

നിർധൂതാഖിലഘോരപാപ നികരീ പ്രത്യക്ഷ മാഹേശ്വരീ

പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ

മുക്താഹരവിലംബമാനവിലസദ്‌വക്ഷോജകുഭാന്തരീ

കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരി

യോഗാനന്ദകരീ രിപുക്ഷയകരീ ധർമ്മെകനിഷ്ഠാകരീ

ചന്ദ്രാർക്കാനലഭാസമാനലഹരി ത്രൈലോക്യരക്ഷാകരീ

സർവ്വൈശ്വര്യ കരീ തവ :ഫലകരീ കാശീപുരാധീശ്വരി ,

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരി

കൈലാസാചലകന്ദരാലയകരീ ഗൗരീ ഉമാ ശങ്കരീ

കൗമാരീ നിഗമാർത്ഥഗോചരകരീ ഓങ്കാരബീജാക്ഷരീ

മോക്ഷദ്വാരകവാടപാടനകരീ കാശീപൂരാധീശ്വരീ,

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ദൃശ്യാദൃശ്യവിഭൂതവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ

ലീലാനാടകസൂത്രഭേദനകരീ വിജ്ഞാനദീപാങ്കുരീ

ശ്രീവിശ്വേശമന:പ്രസാദനകരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ആദിക്ഷാന്ത സമസ്തവർണ്ണനികരീ ശംഭോസ്ത്രീഭാവാകരീ

കാശ്മീരാ ത്രിപുരേശ്വരീ തൃണയനീ വിശ്വേശ്വരീ ശർവരീ

കാമാകാംക്ഷകരീ ജനോദയകരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ഉർവ്വീ സർവ്വജനേശ്വരീ ജയകരീ മാതാ കൃപാസാഗരീ

വേണീനീലസമാനകുന്തളധരീ നിത്യാന്നദാനേശ്വരീ

സാക്ഷാന്മോക്ഷകരീ സദാ ശുഭകരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി കൃപാവലംഭമനകരീ മാതാന്നപൂർണ്ണേശ്വരീ

ദേവീ സർവ വിചിത്രരത്നാരചിതാ ദാക്ഷായണീ സുന്ദരീ

വാമാ സ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യമാഹേശ്വരീ

ഭക്താഭീഷ്ടകരീ സദാ ശുഭകരീ കാശീപുരാധീശ്വരീ

ഭീക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ചന്ദ്രാർക്കാനലകോടിസദൃശീ ചന്ദ്രാംശുബിംബാധരീ

ചന്ദ്രാർക്കാഗ്‌നിസമാനകുണ്ഡലധരീ സൗഭാഗ്യമാഹേശ്വരീ

മാലാപുസ്തകപാശസാങ്കുശധരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ക്ഷത്രത്രാണകരീ മഹാഭയകരീ മാതാ കൃപാസാഗരീ

സർവ്വാനന്ദകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ

ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

അന്നപൂർണ്ണേ സദാപൂർണ്ണേ ശങ്കരപ്രാണവല്ലഭേ

ജ്ഞാന വൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവ്വതി

മാതാ മേ പാർവ്വതീ ദേവീ പിതാ ദേവോ മഹേശ്വര:

ബാന്ധവാ: ശിവഭക്താശ്ച സ്വദേശോ ഭൂവന ത്രയം .

(കടപ്പാട്)

admin

Recent Posts

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

7 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

8 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

8 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

8 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

8 hours ago

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…

9 hours ago