palakkdu
പാലക്കാട്: സൈലന്‍റ് വാലിയിൽ കാണാതായ വനംവകുപ്പ് വാച്ചർ രാജനായി നടത്തുന്ന തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. നൂറ്റിഅമ്പതോളം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിബിഡ വനത്തിൽ പരിശോധന നടത്തുന്നത്. എഴുപതോളം ക്യാമറകളും ഇതിനോടകം പരിശോധിച്ച് കഴിഞ്ഞു. രാജന് വേണ്ടി സൈലന്‍റ് വാലി കാട്ടിനുള്ളിൽ ഇനി തിരയുന്നതിൽ കാര്യമില്ലെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.
തിരോധാനം അന്വേഷിക്കുന്ന അഗളി പോലീസിന്‍റെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചുണ്ട്. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട് പോലീസിന്‍റെയും തമിഴ്നാട് വനംവകുപ്പിന്‍റെയും സഹായം തേടിയിട്ടുണ്ട്. അടുത്ത മാസം 11ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് രാജനെ കാണാതായത്.
രാജനെ ഏതെങ്കിലും വന്യ ജീവി ആക്രമിച്ചോ, അതോ വനത്തിനുള്ളിൽ കുടുങ്ങിപ്പോയോ തുടങ്ങിയ സാധ്യതകളാണ് വനം വകുപ്പ് അന്വേഷിച്ചത്. രണ്ടാഴ്ചത്തോളം നടത്തിയ അന്വേഷണത്തിൽ നിന്നും വന്യജീവി ആക്രമണ സാധ്യതകളൊന്നുമില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
ഭാരതത്തിൽ മാവോയിസ്റ്റ് ഭീകരവാദികളുടെ അന്ത്യം കുറിക്കുവാൻ മോഡി സർക്കാർ സമഗ്ര നടപടികളാണ് സ്വീകരിക്കുന്നത് . ഉരുക്കുമുഷ്ടിയുപയോഗിച്ചു ഭീകരവാദികളെ അമർച്ച ചെയ്യുന്നതിനൊപ്പം…
പ്രപഞ്ചത്തിന്റെ അനന്തതയിൽ ഭൂമിയെപ്പോലെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മറ്റു ഗ്രഹങ്ങളുണ്ടോ എന്ന മനുഷ്യന്റെ കാലങ്ങളായുള്ള അന്വേഷണത്തിന് പുതിയ വേഗത പകർന്ന്…
രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിൽ ഒന്നാണ് വിൽഹെം ഗസ്റ്റ് ലോഫ് എന്ന ജർമ്മൻ കപ്പലിന്റെ തകർച്ച. ലോകം…
പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്ന് സമ്മാനിച്ച അത്യാധുനിക എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന റഷ്യയുടെ അവകാശവാദം ആഗോളതലത്തിൽ വലിയ ചർച്ചയാവുകയാണ്. യുക്രെയ്നിന്റെ വ്യോമ…
രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രത്താളുകളിൽ ഒട്ടേറെ വീരഗാഥകളും സങ്കീർണ്ണമായ യുദ്ധതന്ത്രങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാങ്കേതിക വിദ്യയിലെ അമിതമായ ആത്മവിശ്വാസവും ചെറിയൊരു അശ്രദ്ധയും…
നമ്മുടെ ജീവിതത്തിൽ നാം പോലും അറിയാതെ നമ്മുടെ പുരോഗതിയെ തടയുന്ന ഘടകങ്ങളെയാണ് 'അദൃശ്യ ചങ്ങലകൾ' എന്ന് വിശേഷിപ്പിക്കുന്നത്. യജുർവേദത്തിലെ തത്വങ്ങളും…