Categories: General

ഇരുപതുകാരിയെ കൂട്ടബലാത്സം​ഗം ചെയ്തെന്ന് പരാതി; സഹോദരന്മാർ അറസ്റ്റിൽ

മുംബൈ: ഇരുപതുകാരിയെ കൂട്ടബലാത്സം​ഗം ചെയ്തെന്ന പരാതിയിൽ സഹോദരന്മാർ അറസ്റ്റിൽ. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കിയത്. മുംബൈയിലെ ധാരാവിയിലാണ് 20 കാരി സഹോദരങ്ങളുടെ ബലാത്സം​ഗത്തിന് ഇരയായത്.

വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ചുകയറി തുടർന്ന് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അനിൽ ചോഹൻ, ഇയാളുടെ സഹോദരൻ നിലേഷ് എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ ഇരുവരും നേരത്തെ ധാരാവിയിൽ താമസിച്ചിരുന്നു. ഈ സമയം ഇവർ ഇരയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം മുതലെടുത്ത് പ്രതികൾ വീട്ടിൽ പെൺകുട്ടി തനിച്ചായിരിക്കുമ്പോൾ എത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്യുകയായിരുന്നു. കൂടാതെ ഇവർ പീഡിപ്പിക്കുന്നതിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ 100-ലധികം സിസിടിവി ക്ലിപ്പുകൾ പരിശോധിച്ചാണ് ഇവരെ പിടികൂടിയതെന്ന് ധാരാവി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Meera Hari

Recent Posts

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ… ? വീണ്ടും ലോകത്തിന് സംശയം . ജി 7…

32 mins ago

ജി -7 വേദിയിൽ ഫ്രാൻസിസ് മാർപാപ്പയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു

ജി7 വേദിയില്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ആലിംഗനം ചെയ്യുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം…

45 mins ago

സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചോ വഴികാട്ടിയോ ?

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രസംഗത്തില്‍ എന്താണ് പറഞ്ഞത്.. ? പ്രധാനമന്ത്രി മോദിയെ അദ്ദേഹം വിമര്‍ശിച്ചോ അതോ…

52 mins ago

ഭാരതത്തിന്റെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണ്‍ നാഗാസ്ത്ര-1 കരസേനയില്‍ ചേര്‍ത്തു

പോര്‍മുഖങ്ങളില്‍ ഭീ-തി പടര്‍ത്തുന്ന പുതിയ സേനാംഗം- ഇന്ത്യയുടെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണായ നാഗാസ്ത്ര-1 സൈന്യത്തിന് കൈമാറിയിരിക്കുന്നു.നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസാണ്…

1 hour ago

ജി 7 ഉച്ചകോടിയില്‍ മാര്‍പ്പാപ്പയ്ക്ക് എന്താണ് കാര്യം

ലോകത്തിലെ മുന്‍നിര വ്യാവസായിക രാജ്യങ്ങളുടെ നേതാക്കള്‍ ഇറ്റലിയില്‍ കണ്ടുമുട്ടുമ്പോള്‍ പുതിയ ഒരു രാജ്യത്തലവന്‍ കൂടി അതിഥിയായി അവരോടൊപ്പം ചേരും. വത്തിക്കാന്‍…

1 hour ago

ജി-7 ഉച്ചകോടി ! ബ്രിട്ടീഷ്,ഫ്രഞ്ച്,യുക്രെയ്ൻ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ജി-7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ,…

2 hours ago