India

സില്‍ക്യാര രക്ഷാദൗത്യം ഉടൻ വെള്ളിത്തിരയിൽ ! പേര് രജിസ്റ്റർ ചെയ്യാൻ തിരക്ക് കൂട്ടി സിനിമാ പ്രവർത്തകർ

ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിച്ചത് ഇന്നലെയാണ്. 408 മണിക്കൂർ രാജ്യത്തെയൊന്നടങ്കം ആശങ്കയിൽ നിർത്തിയ ഈ സംഭവം ഉടൻ തന്നെ വെള്ളിത്തിരയിലെത്തും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. സിൽക്യാര രക്ഷാപ്രവർത്തനത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാനാൻ സംവിധായകരടക്കമുള്ളവർ തിരക്കുകൂട്ടുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ ചന്ദ്രയാൻ 3 പരീക്ഷണവുമായി ബന്ധപ്പെട്ടുള്ള സിനിമ ചെയ്യാനും സമാനമായ തിരക്ക് കൂട്ടൽ ഉണ്ടായിരുന്നു. എന്നാൽ അത്തരമൊരു സയൻന്റിഫിക് ചിത്രം എടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും പിന്നീട് ഇതിൽ നിന്ന് പിന്നോട്ട് പോകുകയാണ് ഉണ്ടായത്.

ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (ഐ.എം.പി.പി.എ), പ്രൊഡ്യൂസേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ, ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്നിവയിലേക്ക് നിരവധി അപേക്ഷകളാണ് പേര് രജിസ്റ്റർ ചെയ്യാനെത്തിയിരിക്കുന്നത്. ഐ.എം.പി.പി.എയിലേക്ക് ഇതിനകം നിരവധി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചെയർമാനും നടനുമായ അനിൽ നാ​ഗ്രത് വെളിപ്പെടുത്തി.

“റെസ്ക്യൂ, റെസ്ക്യൂ-41, മിഷൻ 41-ദ ​ഗ്രേറ്റ് റെസ്ക്യൂ എന്നിവയാണ് രജിസ്റ്റർ ചെയ്യപ്പെട്ട ചില പേരുകൾ. കഴിഞ്ഞ ദിവസം മാത്രമാണ് രാജ്യത്തെ ആശങ്കയിലാഴ്ത്തിയ സംഭവം സന്തോഷത്തിന്റെ നിമിഷങ്ങളിലേക്ക് വഴിമാറിയത്. അതുകൊണ്ട് ഇതിനെ സിനിമയാക്കാനായി ടൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിരവധിപേർ മുന്നോട്ടുവരുന്നുണ്ട്. ഈ അപേക്ഷകൾ പരിശോധിച്ചുവരികയാണ്. ആദ്യം വന്നത് ആദ്യം എന്നമുറയ്ക്ക് അനുമതി നൽകും.” അനിൽ നാ​ഗ്രത് പറഞ്ഞു

Anandhu Ajitha

Recent Posts

12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ കൂടി !വിഷു ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച

12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ ബാക്കി. 12 കോടി ഒന്നാം സമ്മാനമായി നൽകുന്ന വിഷു…

4 hours ago

ഗുണ്ടകളുടെ സത്കാരം ! ഡിവൈഎസ്പി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കിക്കൊണ്ട് ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്‍പി എംജി…

4 hours ago

മാസപ്പടിയിൽ കുരുക്ക് മുറുക്കി ഇഡി !ആരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് ഇഡി. കളളപ്പണ…

4 hours ago

ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു ! തേജസ്വി യാദവിന് നിസാര പരിക്കെന്ന് റിപ്പോർട്ട്

പാറ്റ്‌ന : ബിഹാറിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു. അപകട സമയത്ത്…

5 hours ago

ദക്ഷിണാഫ്രിക്കയില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ഇന്ത്യയിലെത്തിയ ഗുപ്ത സഹോദരങ്ങളെന്നു സംശയം, രണ്ടു പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്സി… ഇങ്ങനെ ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടവരെ പറ്റി നാം…

5 hours ago

അടവുകളുടെ രാജകുമാരൻ കെജ്‌രിവാളിന്റെ പുതിയ അടവ്! | OTTAPRADAKSHINAM

മാമ്പഴം കഴിച്ച് പ്രമേഹം കൂട്ടിയ കെജ്‌രിവാൾ ശരീരഭാരം കുറച്ച് പറ്റിക്കാൻ ശ്രമിക്കുന്നത് സുപ്രീംകോടതിയെ #arvindkejriwal #delhiliquorpolicycase #supremecourt

6 hours ago