SILVERLINE-TVM'
തിരുവനന്തപുരം : രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചു. സര്‍വേക്കെത്തിയ കെ റെയില്‍, റവന്യൂ അധികൃതര്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധമുയര്‍ത്തി.തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് സര്‍വേ നടപടികള്‍ തുടങ്ങിയത്.
സര്‍വേ നടപടിക്കിടയില്‍ ഉന്തുംതള്ളുമുണ്ടായി. സംഘര്‍ഷത്തിനിടയില്‍ ഒരാള്‍ ബോധരഹിതനായി വീണു. പോലിസ് ബലപ്രയോഗത്തെത്തുടര്‍ന്നാണ് ബോധംനഷ്ടപ്പെട്ടതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേരത്തെയും ഈ ഭാഗങ്ങളില്‍ കല്ലിടല്‍നടന്നിരുന്നു. അവ പ്രതിഷേധക്കാര്‍ പിഴുതുമാറ്റുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി വീഴ്ത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പ്രതിഷേധക്കാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…