ഉച്ചയുറക്കം അലസതയുടെ ലക്ഷണമോ? പഠനത്തിൽ പറയുന്നത് ഇങ്ങനെ…

നമ്മളില്‍ പലരും ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച്‌ നേരം ഉറങ്ങുന്ന ശീലം ഉള്ളവരാണ്. ഉച്ചമയക്കം അലസതയുടെയും മടിയുടെയും ലക്ഷണമായാണ് ചിലര്‍ ഇതിനെ കാണുന്നത്. ഉച്ചയുറക്കം ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നല്‍കുന്നു. മാത്രമല്ല പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇറിറ്റേറ്റഡ് ബവല്‍ സിന്‍ഡ്രോം (ഐബിഎസ്), മലബന്ധം, മുഖക്കുരു, താരന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ഉച്ചയ്ക്ക് 30 മിനുട്ട് നേരം ഉറങ്ങണമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പകല്‍ സമയത്ത് മിതമായ വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതായും റുജുത ദിവേകര്‍ പറഞ്ഞു. ഉച്ചയുറക്കം മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി കൂട്ടാനും ഇത് വളരെയധികം സഹായിക്കും. സ്ട്രെസ് ലെവല്‍ കുറയ്ക്കാനും ഉച്ചയുറക്കം ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നിങ്ങളുടെ ഹൃദയത്തിന് ഉച്ചയുറക്കം വളരെ അനിവാര്യമാണെന്നാണ് ബ്രിട്ടനില്‍ നടന്ന പഠനം അവകാശപ്പെടുന്നു. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉച്ചയുറക്കത്തിനു സാധിക്കുമത്രേ. മധ്യവയസ്കരായ നാനൂറോളം പേരെയാണ് ഗവേഷകര്‍ പഠന വിധേയരാക്കിയത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു ഈ സംഘത്തില്‍.

admin

Recent Posts

നാലാം ലോകകേരള സഭയ്ക്ക് ഇന്ന് തുടക്കം; ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…

17 mins ago

ലോകത്തെ മാറ്റി മറിക്കുമായിരുന്ന ഒരു കണ്ടുപിടുത്തം

ലോകത്തെ മാറ്റി മറിക്കുമായിരുന്ന ഒരു കണ്ടുപിടുത്തം

36 mins ago

കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുറപ്പെട്ടു; എട്ടരയ്ക്ക് കൊച്ചിയിൽ

കൊച്ചി: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി…

45 mins ago

21 തവണ “ഓം ശ്രീറാം” എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു; വീഡിയോ വൈറൽ

വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…

10 hours ago

കുവൈറ്റ് തീപിടിത്തം : ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരം 3 മണിയിലേക്ക് നീട്ടി ;സമ്മേളനം രാത്രിയിലും തുടരും

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന…

10 hours ago

തിരുപ്പതിയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചന്ദ്രബാബു തുടങ്ങി |OTTAPRADHAKSHINAM|

ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU…

10 hours ago