silverline
സിൽവർ ലൈൻ പരിസ്ഥിതിയെ നശിപ്പിക്കും
സംസ്ഥാന സർക്കാർ ജനങ്ങളെ പറ്റിക്കുന്നു
പിയൂഷ് ഗോയൽ
സിൽവർ ലൈൻ ഡി പി ആർ സമർപ്പിച്ച് 2 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി വീണ്ടും സംസ്ഥാന സർക്കാർ. പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി അനുമതി വേഗത്തിലാക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
ഇതുസംബന്ധിച്ച് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്ത് സമർപ്പിച്ചു. ചീഫ് സെക്രട്ടറി റെയിൽവെ ബോർഡ് ചെയർമാനാണ് കത്ത് സമർപ്പിച്ചത്. കേന്ദ്രത്തിന്റെ നിലപാട് വ്യക്തമായി അറിഞ്ഞതിനു ശേഷം തുടർ നടപടി പദ്ധതിക്ക് സ്വീകരിക്കാമെന്ന നിലപാടിലാണ് കേരള സർക്കാർ.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരാഴ്ച മുൻപായിരുന്നു ഈ കത്ത് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നത്. എന്നാൽ, ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സർക്കാർ നീങ്ങുന്നത്.
പദ്ധതിയുടെ അനുമതി ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാറിന് 2021 ജൂൺ 17 നായിരുന്നു കേരളം ഡി പിആർ നൽകിയത്. സംയുക്ത സർവേ നന്നായി മുന്നേറിയെന്ന് കാണിച്ചുള്ള റിപ്പോർട്ടായിരുന്നു കേന്ദ്രത്തിന് നൽകിയത്. ഇതിലൂടെ വേഗം തന്നെ അനുമതി കേന്ദ്രത്തിൽ നിന്നും നേടിയെടുക്കുക എന്നതായിരുന്നു കേരളത്തിന്റെ ലക്ഷ്യം.
സിൽവർ ലൈൻ വിഷയവും ഡി പി ആറും ചർച്ച ചെയ്യുന്നതിലേക്ക് വേണ്ടി ഇക്കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ പ്രധാനമന്ത്രിക്ക് മികച്ച നിലപാടാണെന്നും പദ്ധതിക്ക് അനുകൂലമായാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് പിന്നാലെ വെളിപ്പെടുത്തി.
എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും കേന്ദ്ര ത്തിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. പ്രധാന വിഷയം എന്നത് റെയിൽവേ ബോർഡ് നിരന്തരം സംശയങ്ങൾ പ്രകടിപ്പിക്കുന്നു എന്നതാണ്. അതേസമയം, കേരള സിൽവർ ലൈൻ പദ്ധതിയിൽ പുതിയ വെളിപ്പെടുത്തൽ നടത്തി കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച ഹൈക്കോടതിയിൽ എത്തിയിരുന്നു.
പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. പദ്ധതിയെ സംബന്ധിക്കുന്ന പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് സർക്കാർ അനുമതി കൊടുത്തത്. ഡി പി ആർ തയ്യാറാക്കി നൽകുന്നതിനടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് അനുമതി നൽകിയതെന്നും ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഇതിനുമുമ്പ് പദ്ധതിയുടെ ഡി പി ആർ കെ റെയിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ഈ ഡി പി ആർ അപൂർണം ആണെന്നാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയെ സംബന്ധിക്കുന്ന സാങ്കേതിക വിശദാംശങ്ങളൊന്നും തന്നെ കെ റെയിൽ സമർപ്പിച്ച ഡി പി ആറിൽ ഉണ്ടായിരുന്നില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. സാങ്കേതിക സാമ്പത്തിക സാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ ഈ പദ്ധതിക്ക് പൂർണ്ണമായും കേന്ദ്രം അനുമതി നൽകു.
സമൂഹികാഘാത പഠനത്തിനത്തിന്റെ ഭാഗമായുള്ള സര്‍വേയുടെ പേരില്‍ കുറ്റികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, കേന്ദ്ര ധന മന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല എന്നും റെയില്‍വേ മന്ത്രാലയം കോടതിയെ അറിയിച്ചു. അതേ സമയം , കെ റെയിൽ വിഷയങ്ങൾക്ക് ഒടുവിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലവും ഇടതു മുന്നണിയ്ക്ക് പ്രതികൂലമായിരുന്നു. ഇതും സംസ്ഥാന സർക്കാരിനെ ആശങ്കയിൽ ആക്കുകയാണ് . എന്നിരുന്നാലും പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് പിണറായി സർക്കാർ .
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…