Kerala

ഗായിക ചിന്മയിയുടെ ഔദ്യോ​ഗിക അക്കൗണ്ട് പൂട്ടി ഇൻസ്റ്റഗ്രാം;ചില പുരുഷന്മാർ തനിക്ക് അശ്ലീലചിത്രങ്ങളയച്ചത് റിപ്പോർട്ട് ചെയ്തതിനാലാണ് ഇൻസ്റ്റാ​ഗ്രാമിന്റെ നടപടിയെന്ന് ചിന്മയി ട്വിറ്ററിലൂടെ അറിയിച്ചു

ഗായിക ചിന്മയിയുടെ ഔദ്യോ​ഗിക അക്കൗണ്ട് പൂട്ടി ഇൻസ്റ്റഗ്രാം. തന്റെ ‘ബാക്ക്അപ്പ്’ അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില പുരുഷന്മാർ തനിക്ക് അശ്ലീലചിത്രങ്ങളയച്ചത് റിപ്പോർട്ട് ചെയ്തതിനാലാണ് ഇൻസ്റ്റാ​ഗ്രാമിന്റെ ഈ നടപടിയെന്ന് ചിന്മയി ട്വിറ്ററിലൂടെ അറിയിച്ചു. ബാക്ക് അപ്പ് അക്കൗണ്ടിനേക്കുറിച്ചുള്ള വിവരങ്ങളും ചിന്മയി പങ്കുവച്ചു.

“അവസാനം ഇൻസ്റ്റഗ്രാം എന്റെ യഥാർത്ഥ അക്കൗണ്ട് നീക്കം ചെയ്തു. അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവരെ ഒഴിവാക്കി.” ചിന്മയി ഇൻസ്റ്റാ​ഗ്രാമിൽ എഴുതി.

മീ ടൂ തുറന്നുപറച്ചിൽ നടത്തിയതോടെ കഴിഞ്ഞ കുറേ നാളുകളായി ചിന്മയി വിമർശനങ്ങൾ നേരിടുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ അവസരത്തിലും ചിന്മയിക്കെതിരെ പരിഹാസം ഉയർന്നിരുന്നു

admin

Recent Posts

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

15 mins ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

20 mins ago

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

52 mins ago

പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷൻ ഇന്ന് മുതൽ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍…

58 mins ago

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

9 hours ago