രാഷ്ട്രീയത്തിൽ വിജയിക്കാനായി എന്ത് നെറികെട്ട കളിയും കളിക്കാനൊരുങ്ങായാണ് സിപിഎം വീണ്ടും.
തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷം ഒരുമിച്ച് പോരാടണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയതലത്തില്‍ സഹകരണമാവാമെന്നാണ് യെച്ചൂരിയുടെ നിലപാട്. പശ്ചിമബംഗാൾ, ത്രിപുര സംസ്ഥാനങ്ങളില്‍ ഇരു പാര്‍ട്ടികളും പരസ്പരം സഹകരിക്കില്ല. എന്നാല്‍, ദേശീയതലത്തില്‍ സുഹൃത്തുക്കളും. അതായത് ദേശീയതലത്തില്‍ ബി.ജെ.പിയെ എതിര്‍ക്കാനായി ഒരുമിച്ച് പോരാട്ടം നടത്താമെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
രാഷ്ട്രീയത്തില്‍ ഇരട്ടത്താപ്പ് നയത്തിന് പ്രസിദ്ധയാര്‍ജിച്ച സിപിഎം വീണ്ടും അതേ നിലപാട് ആവര്‍ത്തിക്കുന്നു എന്നത് മ്ലേച്ഛകരം. ഇത്തവണ അത് തൃണമൂല്‍ കോണ്‍ഗ്രസിനോടാണ് എന്ന് മാത്രം. ഇതിൽ അത്ഭുതമില്ല കാരണം തെളിഞ്ഞും മറിഞ്ഞും എന്നും സിപിഎം നടത്തുന്ന പണിയാണല്ലോ ഇരട്ടത്താപ്പ്. എന്നാൽ ഇത്തിരി നാണം വേണ്ടേ കഴിഞ്ഞ തവണ പശ്ചിമ ബംഗാളില്‍ തൃണമൂലൂകാരുടെ രൂക്ഷമായ മര്‍ദ്ദനമാണ് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരിടേണ്ടി വരുന്നത്. എന്നാല്‍, ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ തൃണമൂലുമായി സഹകരിക്കാനാണ് സിപിഎം തീരുമാനം. കേരളത്തിലും സമാനമായ നിലപാടാണ് സിപിഎം തുടരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പ്രധാന എതിരാളി ആണ്. എന്നാല്‍, അതിര്‍ത്തി കഴിഞ്ഞാല്‍ സഖ്യകക്ഷിയും.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…