Tuesday, May 21, 2024
spot_img

അടിച്ചോടിച്ചവരെ തൊഴുത് സിപിഎം നാണമുണ്ടോ യെച്ചൂരി? | Sitaram Yechury

രാഷ്ട്രീയത്തിൽ വിജയിക്കാനായി എന്ത് നെറികെട്ട കളിയും കളിക്കാനൊരുങ്ങായാണ് സിപിഎം വീണ്ടും.
തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറാണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷം ഒരുമിച്ച് പോരാടണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയതലത്തില്‍ സഹകരണമാവാമെന്നാണ്​ യെച്ചൂരിയുടെ നിലപാട്​. പശ്ചിമബംഗാൾ, ത്രിപുര സംസ്ഥാനങ്ങളില്‍ ഇരു പാര്‍ട്ടികളും പരസ്​പരം സഹകരിക്കില്ല. എന്നാല്‍, ദേശീയതലത്തില്‍ സുഹൃത്തുക്കളും. അതായത് ദേശീയതലത്തില്‍ ബി.ജെ.പിയെ എതിര്‍ക്കാനായി ഒരുമിച്ച്‌​ പോരാട്ടം നടത്താമെന്നാണ്​ സി.പി.എം വ്യക്​തമാക്കുന്നത്​.

രാഷ്ട്രീയത്തില്‍ ഇരട്ടത്താപ്പ് നയത്തിന് പ്രസിദ്ധയാര്‍ജിച്ച സിപിഎം വീണ്ടും അതേ നിലപാട് ആവര്‍ത്തിക്കുന്നു എന്നത് മ്ലേച്ഛകരം. ഇത്തവണ അത് തൃണമൂല്‍ കോണ്‍ഗ്രസിനോടാണ് എന്ന് മാത്രം. ഇതിൽ അത്ഭുതമില്ല കാരണം തെളിഞ്ഞും മറിഞ്ഞും എന്നും സിപിഎം നടത്തുന്ന പണിയാണല്ലോ ഇരട്ടത്താപ്പ്. എന്നാൽ ഇത്തിരി നാണം വേണ്ടേ കഴിഞ്ഞ തവണ പശ്ചിമ ബംഗാളില്‍ തൃണമൂലൂകാരുടെ രൂക്ഷമായ മര്‍ദ്ദനമാണ് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരിടേണ്ടി വരുന്നത്. എന്നാല്‍, ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ തൃണമൂലുമായി സഹകരിക്കാനാണ് സിപിഎം തീരുമാനം. കേരളത്തിലും സമാനമായ നിലപാടാണ് സിപിഎം തുടരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പ്രധാന എതിരാളി ആണ്. എന്നാല്‍, അതിര്‍ത്തി കഴിഞ്ഞാല്‍ സഖ്യകക്ഷിയും.

Related Articles

Latest Articles