Categories: Indiapolitics

യച്ചൂരിക്കും റെയ്ഡ് സഹിക്കാനാകുന്നില്ല; സിപിഎമ്മിന്‍റെ കേന്ദ്ര നേതൃത്വത്തിനിടയിലും കെഎസ്എഫ്ഇ റെയ്ഡ് പുകയുന്നു; കെഎസ്എഫ്ഇ റെയ്ഡിൽ തൂങ്ങി ഇനിയൊരു പരസ്യചർച്ച വേണ്ട; വിഷയത്തില്‍ നേതാക്കള്‍ നടത്തിയ പരസ്യ പ്രസ്താവനകളില്‍ കേന്ദ്ര നേതൃത്വത്തിനിടയില്‍ കടുത്ത അതൃപ്തി

കെഎസ്എഫ്ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നേതാക്കളുടെ പരസ്യപ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. തോമസ് ഐസക്ക് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന നിലപാട് കേന്ദ്ര നേതാക്കൾ അറിയിച്ചു.

വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാനത്ത് ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജാഗ്രത പുലർത്താനുള്ള നിർദ്ദേശം മുതിർന്ന നേതാക്കൾക്ക് നല്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതിനാൽ അച്ചടക്ക നടപടി ആലോചിക്കില്ലെന്നാണ് സൂചന.
സിപിഎം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ള നേതാക്കൾ വിജിലൻസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വട്ടാണെന്നുള്ള തോമസ് ഐസക്കിന്റെ പ്രതികരണവും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ് വിഷയത്തിൽ മറുപടി നൽകേണ്ടതെന്നുള്ള ആനത്തലവട്ടത്തിന്റെ വാക്കുകളുമാണ് വിഷയം കൂടുതൽ വിവാദത്തിലാക്കിയതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഏതായാലും കെഎസ്എഫ്ഇ റെയ്ഡിൽ തൂങ്ങി ഇനിയൊരു പരസ്യചർച്ച വേണ്ടെന്നാണ് പാർട്ടിയിലും മുന്നണിയിലുമുള്ള ധാരണ. അതിനിടെ സിപിഎം അവൈലബിൽ സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. കെഎസ്എഫ്ഇ വിവാദമടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.

Anandhu Ajitha

Recent Posts

നിർണ്ണായകനീക്കവുമായി എസ്ഐടി !ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെയും പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തു ; ശനിയാഴ്ച നടന്ന ചോദ്യം ചെയ്യൽ നീണ്ടത് 2 മണിക്കൂർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണ്ണായകനീക്കം. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ…

15 minutes ago

ഇടത് പക്ഷം പുറത്ത് മാത്രം സ്ത്രീപക്ഷം പറയുന്നവർ അവസരം വരുമ്പോൾ വനിതകളെ ആക്രമിക്കും

ഇടത് പക്ഷം പുറത്ത് സ്ത്രീപക്ഷം സംസാരിക്കുമ്പോഴും അവസരം ലഭിച്ചാൽ വനിതകളെ ആക്രമിക്കുന്നുവെന്ന് ശാസ്താമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വി.കെ. പ്രശാന്ത്…

33 minutes ago

നിത്യതയിലേക്ക്…മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന്…

48 minutes ago

ഭാരതത്തിന്റെ ആഗോള വിജയം: ജി7 & ജി20യെ പരാജയപ്പെടുത്തി സമത്വം, നവീകരണം & വളർച്ചയിൽ!”

ഭാരതത്തിന്റെ വളർച്ച , അത് സാധാരണമായ ഒരു ഉയർച്ചയല്ല —അത് ആകാശത്തേക്ക് പറന്നുയരുന്നു! ലോകബാങ്കിന്റെ അതിശയകരമായ ആഗോള റിപ്പോർട്ട് കാർഡിൽ,…

1 hour ago

അല്ലു ആർജ്ജുനും, വിജയ്ക്കും ഇല്ലാത്ത നിയമ പരിരക്ഷ വേടനുണ്ടോ ?: ബേക്കൽ ഫെസ്റ്റിൽ ഒഴിവായത് വൻ ദുരന്തം

ബേക്കൽ ഫെസ്റ്റ്‌ എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന്‌ വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…

2 hours ago

വിശാൽ വധക്കേസ് : പ്രതികളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെ വിട്ടു.

2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…

3 hours ago