Shivagiri
വർക്കല: ഇക്കൊല്ലത്തെ ശിവഗിരി (Sivagiri) തീര്‍ത്ഥാടന പരിപാടികള്‍ ഡിസംബര്‍ 30 നു രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടക സമ്മേളനം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനങ്ങളിലായി കേന്ദ്രമന്ത്രിമാരായ പി അശ്വിനി വൈഷ്ണവ്,ജി. കിഷന്‍ റെഡ്ഡി,രാജീവ് ചന്ദ്രശേഖര്‍,വി മുരളീധരന്‍ എന്നിവര്‍ ശിവഗിരിയിലെത്തും.
ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലായി വിദ്യാഭ്യാസം,ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ എട്ടുവിഷയങ്ങളെ ആസ്പദമാക്കിയും സമകാലീന പ്രശ്‌നങ്ങളെ ഉള്‍ക്കൊണ്ടും 13 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ഡോ അശ്വത് നാരായണന്‍, കനിമൊഴി എം പി, എം എ യൂസഫലി, കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലിമ്മീസ്, സംസ്ഥാ മന്ത്രിമാര്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങള്‍ പങ്കെടുക്കും.
ഡിസംബര്‍ 30 നു പുലര്‍ച്ചെ പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്കുശേഷം ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവകൃതികളുടെ പാരായണം നടക്കും.ഏഴരയ്ക്ക് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാകോദ്ധാരണം നടത്തും. ഡിസംബര്‍ 30 ന് രാവിലെ 10 മണിക്ക നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിക്കും.
നമ്മുടെ ജീവിതത്തിൽ നാം പോലും അറിയാതെ നമ്മുടെ പുരോഗതിയെ തടയുന്ന ഘടകങ്ങളെയാണ് 'അദൃശ്യ ചങ്ങലകൾ' എന്ന് വിശേഷിപ്പിക്കുന്നത്. യജുർവേദത്തിലെ തത്വങ്ങളും…
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…