Tuesday, April 23, 2024
spot_img

ശിവഗിരി തീര്‍ത്ഥാടനം: സമ്മേളനം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും; അഞ്ച് കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കും

വർക്കല: ഇക്കൊല്ലത്തെ ശിവഗിരി (Sivagiri) തീര്‍ത്ഥാടന പരിപാടികള്‍ ഡിസംബര്‍ 30 നു രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടക സമ്മേളനം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനങ്ങളിലായി കേന്ദ്രമന്ത്രിമാരായ പി അശ്വിനി വൈഷ്ണവ്,ജി. കിഷന്‍ റെഡ്ഡി,രാജീവ് ചന്ദ്രശേഖര്‍,വി മുരളീധരന്‍ എന്നിവര്‍ ശിവഗിരിയിലെത്തും.

ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലായി വിദ്യാഭ്യാസം,ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ എട്ടുവിഷയങ്ങളെ ആസ്പദമാക്കിയും സമകാലീന പ്രശ്‌നങ്ങളെ ഉള്‍ക്കൊണ്ടും 13 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ഡോ അശ്വത് നാരായണന്‍, കനിമൊഴി എം പി, എം എ യൂസഫലി, കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലിമ്മീസ്, സംസ്ഥാ മന്ത്രിമാര്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങള്‍ പങ്കെടുക്കും.

ഡിസംബര്‍ 30 നു പുലര്‍ച്ചെ പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്കുശേഷം ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവകൃതികളുടെ പാരായണം നടക്കും.ഏഴരയ്ക്ക് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാകോദ്ധാരണം നടത്തും. ഡിസംബര്‍ 30 ന് രാവിലെ 10 മണിക്ക നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിക്കും.

Related Articles

Latest Articles