Sivankutti-Kerala-campus-development
തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്യപ്രാപ്തി എത്താന്‍ കരിയര്‍ ഗൈഡന്‍സ് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും വിവിധ കോഴ്സുകളെ പറ്റിയുള്ള അവബോധം സര്‍ക്കാര്‍ കരിയര്‍ ഗൈഡന്‍സിലൂടെ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നേമം മണ്ഡലത്തില്‍ പാപ്പനംകോട് ഉടന്‍ തന്നെ ഒരു കരിയര്‍ ഗൈഡന്‍സ് സ്ഥാപനം ഉദ്ഘാടനം ചെയ്യുമെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. വാമനപുരം നിയോജകമണ്ഡത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ‘അക്ഷരോത്സവം 2022’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വാമനപുരം എം.എല്‍.എ ഡി.കെ മുരളിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റും(കിലെ) ചേര്‍ന്നാണ് അക്ഷരോത്സവം പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസും നല്‍കി. വാമനപുരം നിയോജക മണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 515 വിദ്യാര്‍ത്ഥികളെയാണ് മൊമെന്റോ നല്‍കി അനുമോദിച്ചത്.
വെഞ്ഞാറമൂട് കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡി. കെ. മുരളി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ മാധവികുട്ടി മുഖ്യാതിഥിയായി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, പനവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി, വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. എസ്. ശ്രീവിദ്യ, പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ രാജേഷ്, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ് മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…